കോഴിക്കോട്: കൂടരഞ്ഞി – മുക്കം റോഡിൽ താഴെ കൂടരഞ്ഞിക്ക് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ബൈക്ക് യാത്രികനായ പൂവാറംതോട് സ്വദേശി അഭിജിത്ത് ആണ് മരണപ്പെട്ടത്. ബൈക്കിൽ ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് അപകടത്തിൽ ഗുരുതര പരിക്കേറ്റു.
ഇന്ന് പുലർച്ച 5.45 ഓടെ ആണ് അപകടം നടന്നത്. പൂവാറംതോട്ടിൽ നിന്നും മുക്കം ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കും, മുക്കത്തുനിന്ന് ഭാഗത്തു നിന്നും കൂടരഞ്ഞി ഭാഗത്തേക്ക് വരികയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. അപകടം നടന്ന ഉടൻ തന്നെ പരിക്കേറ്റ രണ്ടുപേരെയും സമീപത്തെ കെഎംസിടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അഭിജിത്തിന്റെ ജീവൻ രക്ഷിക്കാനായില്ല. ഗുരുതരമായി പരിക്കേറ്റ സുഹൃത്ത് ആശുപത്രിയിൽ ചികിത്സയിലാണ്.

