കോഴിക്കോട്: മലബാർ ടൂറിസത്തിന് ശുഭവാർത്തയുമായി ക്വീൻ ഓഫ് ചാലിയാർ , തിരക്കേറിയ ജീവിത നിമിഷങ്ങൾക്കിടയിൽ അല്പസമയം ആനന്ദമാക്കാൻ ഒരുങ്ങി കഴിഞ്ഞു ആഡംബര ബോട്ടുകൾ, നേരത്തെ ജലയാത്രയ്ക്കായി ആലപ്പുഴ വരെ യാത്ര ചെയ്യേണ്ടിരിന്നുവർക്ക് ഇനി അതിനേക്കാൾ മനോഹര
സൗകര്യങ്ങൾ ഒരുക്കി തീർക്കുകയാണ് ഇവിടെ നമ്മുടെ കോഴിക്കോട് ടീം ക്വീൻ ഓഫ് ചാലിയാർ.
കോഴിക്കോട്ടെ ചെറുവണ്ണൂർ ജംഗ്ഷനിൽ നിന്നും കൊളത്തറ റോഡിലൂടെ ഒന്നര കിലോമീറ്റർ സഞ്ചരിച്ചാൽ – വാട്ടർ സ്പോട്ട് എന്ന ജട്ടിയാണ് ഈ ഹൗസ് ബോട്ടിന്റെ ആഗമന- നിഗമന സ്റ്റേഷൻ,രാവിലെ 11 മണിക്ക് പുറപ്പെട്ട് പിറ്റേ ദിവസം 09 മണിക്ക് തിരിച്ചു വരുന്ന ഫാമിലി പാക്കേജുകളും, ഓരോ മണിക്കൂർ ത്വരിതപ്പെടുത്തിയ പാക്കേജുകളും ലഭ്യമാണ്, മനസിന് യോജിച്ച ഭക്ഷണങ്ങൾ യാത്രക്കാർക്ക് തയ്യാറാക്കി നൽകുന്നു ഒപ്പം വൈ-ഫൈ, ടി.വി,കയാറ്റിങ്ങ്, ഫിഷിങ്ങ് സൗകര്യങ്ങൾ ബന്ധിപ്പിച്ചാണ് യാത്ര
മിനി സ്റ്റാർ ഫെസിലിറ്റി യോടെ ഒരുക്കിയ സൗകര്യങ്ങളിൽ ഒരു ബെഡ്റുമാണുള്ളത്. അത് കൊണ്ട് തന്നെ കുട്ടികളടക്കമുള്ള അഞ്ചംഗ കുടുബത്തിന് അനായാസമായി ഡേ -നൈറ്റ് 22 മണിക്കൂർ യാത്രക്ക് സാധ്യമാണ്,
മണിക്കൂറുകൾ കണക്കാക്കിയുള്ള യാത്രയിൽ ഇരുപതോളം പേർക്ക് ഒന്നിച്ചു യാത്ര ചെയ്യാം
മലബാറിന്റെ ജല ഭംഗികൾ ലോകത്തിന്റെ മുന്നിൽ അവതരിപ്പിക്കുക വഴി മലബാർ ഒറീസം വളർന്ന് പന്തലിക്കുമ്പോൾ ആശ്രിത പരമ്പരകളായ പതിനായിരങ്ങൾക്ക് തൊഴിൽ ഉൾപ്പെടെയുള്ള നേട്ടങ്ങളാണ് ലഭ്യമാവുക, കൂടെ നമ്മുടെ നാടിന്റെ പ്രശസ്തിയും വാനോളം ഉയരും.
contact number: 7994828613