നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ആര്യടൻ ഷൗക്കത്തിന്റെ വിജയത്തിന് പിന്നാലെ ആശംസകൾ നേർന്ന് ശശി തരൂരും പ്രിയങ്കാ ഗാന്ധിയും.
‘ശ്രീ. ആര്യാടൻ ഷൗക്കത്തിന് അഭിനന്ദനങ്ങൾ’ എന്ന് ശശിതരൂർ ഫേസ് ബുക്കിൽ കുറിച്ചു .
ഒരു ടീമായി പ്രവർത്തിച്ചുവെന്നും അതാണ് ഈ വിജയത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട പാഠമെന്നും പ്രിയങ്ക എക്സിൽ കുറിച്ചു. ‘സമർപ്പണവും സേവനവും കൊണ്ട് തിളങ്ങിയ ആര്യാടൻ ഷൗക്കത്തിനും, ഈ വിജയം സാധ്യമാക്കിയ യുഡിഎഫിന്റെ എല്ലാ നേതാക്കൾക്കും പ്രവർത്തകർക്കും ഹൃദയത്തിൽ നിന്നുള്ള അഭിനന്ദനങ്ങൾ. എല്ലാത്തിനുമുപരി, നിലമ്പൂരിലെ എന്റെ സഹോദരി സഹോദരന്മാർക്ക് വലിയ നന്ദി. നമ്മുടെ ഭരണഘടന മൂല്യങ്ങളിലും, പുരോഗതിയെക്കുറിച്ചുള്ള യുഡിഎഫിന്റെ കാഴ്ചപ്പാടിലും നിങ്ങൾക്കുള്ള വിശ്വാസം നമ്മുടെ മുന്നോട്ടുള്ള വഴികാട്ടിയായിരിക്കും’, പ്രിയങ്ക കൂട്ടിച്ചേർത്തു.
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്; ആര്യാടൻ ഷൗക്കത്തിന് ആശംസകൾ നേർന്ന് ശശി തരൂരും പ്രിയങ്കാ ഗാന്ധിയും
