തിരുവനന്തപുരം : സംസ്ഥാനത്ത് ചിലയിടങ്ങളിൽ അടുത്ത അഞ്ചു ദിവസത്തേക്ക് കനത്ത മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇതിന്റെ ഭാഗമായി കോട്ടയം, ഇടുക്കി ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു, മലപ്പുറം വയനാട് ജില്ലകളിൽ നാളെ യെല്ലോ അലേർട്ട് ആയിരിക്കും.
കഴിഞ്ഞ ദിവസം കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഏപ്രിൽ 23 മുതൽ നാലു ദിവസത്തേക്ക് ഇടി മിന്നലോട് കൂടിയ മഴ ഉണ്ടാകുമെന്നു പറഞ്ഞിരുന്നു. രാജ്യത്ത് ഇത്തവണ മഴ സാധാരണ ഗതിയിൽ ലഭിക്കാനാണ് സാധ്യതയെന്നും അറിയിച്ചിരുന്നു. കേരളത്തിന് പുറമെ തമിഴ്നാട്ടിലും കർണാടകത്തിലും വരും ദിവസങ്ങളിൽ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു .

