ഇത്തവണ ജനങ്ങളുടെ വികാരങ്ങള്‍ പ്രതിഫലിപ്പിക്കുന്ന പ്രകടന പത്രികയാണ് യുഡിഎഫ് ലക്ഷ്യമിടുന്നതെന്ന് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് മേല്‍നോട്ട സമിതി അധ്യക്ഷന്‍ ഉമ്മന്‍ ചാണ്ടി. തെരഞ്ഞെടുപ്പിന് മുന്നോടിയായി രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരളം യാത്ര ജനുവരി 31 മുതല്‍ മഞ്ചേശ്വരത്തുനിന്നും ആരംഭിക്കും. അത് വന്‍ വിജയമാക്കാന്‍ ശ്രമിക്കും. സമിതി അംഗങ്ങള്‍ക്കായിരിക്കും ജില്ലകളുടെ ചുമതലയെന്നും സമിതിയുടെ ആദ്യ യോഗത്തിനുശേഷം ഉമ്മന്‍ ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, പരസ്യമായ സീറ്റ് വിഭജന ചര്‍ച്ച ഇത്തവണയില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഇക്കാര്യത്തില്‍ അനൗദ്യോഗിക ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. സീറ്റ് വിഭജനം വേഗത്തിലാക്കണമെന്ന ആവശ്യം ആരും ഉന്നയിച്ചിട്ടില്ല. ഐശ്വര്യ കേരളം യാത്ര ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.