ഭാരത് ജോഡോ യാത്രക്കിടെ മുൻ കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്, രാഹുൽ ഗാന്ധിയുടെ ഷൂ ലെയ്സ് കെട്ടികൊടുത്തുവെന്ന് ആരോപിച്ച് ബിജെപി നേതാവ് അമിത് മാളവ്യ ട്വീറ്റ് ചെയ്ത വിഡിയോയ്ക്കെതിരെ കോൺഗ്രസ്. ട്വീറ്റ് ഡിലീറ്റ് ചെയ്ത് മാളവ്യ രാഹുല്‍ ഗാന്ധിയോട് മാപ്പ് പറയണമെന്നും അല്ലെങ്കില്‍ നിയമനടപടി നേരിടേണ്ടിവരുമെന്നും വ്യക്തമാക്കി. ‘രാഹുല്‍ജി ചൂണ്ടിക്കാട്ടിയത് പ്രകാരം എന്റെ തന്നെ ഷൂ ലേസ് കെട്ടാന്‍ അദ്ദേഹം സമയം അനുവദിക്കുകയായിരുന്നു’, ജിതേന്ദ്ര സിങ് ട്വീറ്റ് ചെയ്തു.മുന്‍ കേന്ദ്ര കായിക- യുവജനക്ഷേമ മന്ത്രിയും ആഭ്യന്തര സഹമന്ത്രിയുമായിരുന്ന ജിതേന്ദ്ര സിങ് അല്‍വാര്‍ രാഹുല്‍ ഗാന്ധിയുടെ ലേസ് കെട്ടിക്കൊടുത്തുവെന്നായിരുന്നു ആരോപണം. ബി.ജെ.പി. ഐ.ടി. സെല്‍ അധ്യക്ഷന്‍ അമിത് മാളവ്യയാണ് ആരോപണം ഉന്നയിച്ചത്. ഒരു വീഡിയോയും അമിത് മാളവ്യ ട്വീറ്റ് ചെയ്തിരുന്നു.യാത്രയില്‍ നടക്കുന്നതിനിടെ രാഹുലിന് അഭിമുഖമായി തിരിഞ്ഞുനിന്ന ശേഷം ജിതേന്ദ്ര സിങ് അല്‍വാര്‍ കുനിഞ്ഞുനില്‍ക്കുന്ന വീഡിയോയാണ് മാളവ്യ ട്വീറ്റ് ചെയ്തത്. ‘സ്വന്തമായി ചെയ്യേണ്ടതിന് പകരം അഹങ്കാരിയായ, ഒന്നിനും കൊള്ളാത്ത വ്യക്തി അദ്ദേഹത്തിന്റെ പുറത്ത് തട്ടുകമാത്രമാണ് ചെയ്യുന്നത്. ഈ സമ്പ്രദായത്തെക്കുറിച്ചാണോ ഖാര്‍ഗേ സംസാരിക്കുന്നത്? ‘, മാളവ്യ ട്വീറ്റ് ചെയ്തു.
As incharge of ruling BJP’s National Info Dept your tweet is a complete lie and defamatory.
— Jitendra Singh Alwar (@JitendraSAlwar) December 21, 2022
The fact is that after being pointed out by Rahul ji upon my request he paused briefly so that I could tie my own shoe laces.
Delete the tweet and apologise to RG or face legal action https://t.co/HDXVii09bg
झूठ्ठा फिर पकड़ लिया गया
— Supriya Shrinate (@SupriyaShrinate) December 21, 2022
लेकिन असल में तो इस प्यादे से झूठ बुलाने का काम भाजपा अध्यक्ष नड्डा और PM मोदी करा रहे हैं
तो अब माफ़ी भी तीनों को माँगनी चाहिए। अपना ट्वीट डिलीट करो अमित मालवीय – फ़ेक न्यूज़ के सरग़ना
भारत जोड़ो यात्रा की सफलता से बौखलाहट में पगला गए हो क्या? pic.twitter.com/aVNzy6Me7N
പിന്നാലെ, അഴിഞ്ഞുപോയ സ്വന്തം ഷൂ ലെയ്സ് താൻ കെട്ടുകയാണ് ചെയ്തതെന്ന് വിശദീകരിച്ച് ജിതേന്ദ്ര സിങ് രംഗത്തെത്തി. ‘‘താങ്കളുടെ ട്വീറ്റ് നുണയും അപകീർത്തികരവുമാണ്. രാഹുൽ ചൂണ്ടിക്കാണിച്ചതിന് ശേഷം, എന്റെ അഭ്യർഥന പ്രകാരം, എന്റെ ഷൂ ലെയ്സ് സ്വന്തമായി കെട്ടാൻ വേണ്ടി അദ്ദേഹം അൽപ്പനേരം നിന്നു എന്നതാണ് വസ്തുത. ട്വീറ്റ് പിൻവലിച്ച് മാപ്പ് പറയൂ. അല്ലെങ്കിൽ നിയമനടപടി നേരിടേണ്ടിവരും’’– മാളവ്യയുടെ ട്വീറ്റിനു മറുപടിയായി അദ്ദേഹം ട്വീറ്റ് ചെയ്തു. കോൺഗ്രസ് നേതാവ് സുപ്രിയ ശ്രീനേറ്റ്, രാഹുൽ ഗാന്ധി ധരിച്ച ലേസ് ഇല്ലാത്ത ഷൂവിന്റെ ഫോട്ടോയും ട്വീറ്റ് ചെയ്തു.അമിത് മാളവ്യ പങ്കുവെച്ച വീഡിയോയുടെ മറ്റൊരു ആംഗിളില്‍ നിന്നുള്ള ദൃശ്യവും കോണ്‍ഗ്രസ് പുറത്തുവിട്ടു. ജിതേന്ദ്ര സിങ് സ്വന്തം ഷൂ ലേസ് രാഹുലിന്റെ മുന്നില്‍വെച്ച് കെട്ടുന്നതിന്റെ ദൃശ്യമാണ് കോണ്‍ഗ്രസ് നേതാക്കള്‍ ട്വീറ്റ് ചെയ്തത്.