Local News

ഐക്യവും ഒത്തൊരുമയും പാർട്ടിയെ വളർത്തും… മുതിർന്ന കോൺഗ്രസ് നേതാവ് വി ഗോവിന്ദൻ നായർ പറയുന്നു

അധികാരത്തിൽ നിന്നും വളരെ അകലെയായിപ്പോയെങ്കിലും പഴയ പ്രഭാവത്തിൽ ഒരു അടിയുറച്ച കോൺഗ്രസുകാരനായി നിൽക്കുകയാണ് വി ഗോവിന്ദൻ നായർ. പാർട്ടിയുടെ ശക്തി ഇടിഞ്ഞു പോയെങ്കിലും ഞാൻ ഒരു കോൺഗ്രസുകാരൻ എന്ന ലേബൽകാത്ത് സൂക്ഷിക്കുന്നതിനും ഇപ്പോഴും പാർട്ടിക്ക് വേണ്ടി നിലകൊള്ളുകയും ചെയുകയാണീ മുതിർന്ന നേതാവ്.

ജനനം മുതൽ കോൺഗ്രസ് വരെ

കോഴിക്കോട് ജില്ലയിലെ കുരിക്കത്തൂർ വത്സനിലയത്തിൽ ജനനം.അച്ഛൻ ഒരു സാധാരണ കൃഷിക്കാരൻ.വായനയിലൂടെയും മറ്റ് ലഭിച്ച അറിവുകൾ പാർട്ടിയോടുള്ള ഇഷ്ടം വളർത്തി.നന്നേ ചെറുപ്പം മുതൽ പാർട്ടിയിൽ ഇറങ്ങി പ്രവർത്തിക്കാൻ തുടങ്ങി അത് കരുത്തും ഊർജവും നൽകി.

സ്ഥാനങ്ങളും സമരങ്ങളും കരുണാകരനും

കോൺഗ്രസ് എന്ന പാർട്ടിയോടും അതിനെ നയിക്കുന്ന ഇന്ദിരാ ഗാന്ധിയുടെ ആശയങ്ങളോടുമുള്ള താല്പര്യമാണ് ഗോവിന്ദൻ നായരേ പാർട്ടിയിൽ നിന്ന് പ്രവർത്തിക്കാൻ കൂടുതൽ കരുത്ത് പകർന്നത്.1969 മുതൽ അതന്നെ പാർട്ടിയിലെ സജീവ പ്രവർത്തകനായി മാറി. അന്നത്തെ കാലത്തേ വാർഡ് പ്രസിഡന്റ് മണ്ഡലം പ്രസിഡന്റ് ബ്ലോക്ക് പ്രസിഡന്റ് തുടങ്ങി ഒട്ടനവധി സ്ഥാനങ്ങളിൽ പ്രവ്രത്തിച്ചിട്ടുണ്ട്.വിമോചന സമരത്തിൽ പങ്കെടുക്കുകയൂം സാമൂതിരി കോവിലകത്ത് തടവിൽ 7 ദിവസത്തെ ജയിൽ വാസം അനുഭവിക്കുകയും ചെയ്തിട്ടുണ്ട്.2 പ്രാവിശ്യം കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആയിട്ടുണ്ട്.
പാർട്ടിയിൽ കരുണാകരന്റെ പ്രവർത്തനം ഏറെ സ്വാധീനിച്ചുവെന്ന് ഇദ്ദേഹം പറയുന്നു. ഒരു കരുണാകര ഭക്തൻ എന്ന് വിളിക്കുന്നതിലും തെറ്റില്ലെന്ന അഭിപ്രായമാണ് ഇദ്ദേഹത്തിനുള്ളത്.
കാലിക്കറ്റ് മിൽക്ക് സപ്ലൈ യൂണിയൻ മെമ്പറും സർക്കാർ നോമിനിയായും പ്രവർത്തിച്ചിട്ടുണ്ട്കൂടാതെ പെരുവണ്ണാമൂഴി ഡാം അഡ്വൈസറി കമ്മിറ്റി പ്രോജെക്ട മെമ്പറും ജില്ല ഭക്ഷ്യ ഉപദേശക സമിതി അംഗം വും ആയിരുന്നു.

കോൺഗ്രസ് സമ്മേളനം

മണ്ഡലം പ്രസിഡന്റായിരിക്കെയാണ് ഗോവിന്ദൻ നായരുടെ നേത്രത്വത്തിൽ ആദ്യമായി കുരിക്കത്തൂരിൽ കോൺഗ്രസിന്റെ മഹാസമ്മേളനം നടത്തിയത് .ഇതോട് കൂടി കുന്ദമംഗലത്ത് കോൺഗ്രസിന് ശക്തിപ്രാപികുകയും ചെയ്തു.നാനാ സ്ഥലത്ത് നിന്നും ആളുകൾ സമ്മേളനത്തിൽ പങ്കെടുക്കുന്നതിനും എത്തി.കൂടാതെ അന്നത്തെ നേതാക്കളുടെ സഹകരണവുമെല്ലാം സമ്മേളനം വിജയിപ്പിക്കാൻ സാധിച്ചു. അബ്‌ദുറഹ്‌മാൻ കുട്ടി വൈദ്യർ കുന്ദമംഗലം ,കുഞ്ഞാലിഹാജി മുക്കം , മൊയ്‌ദീൻ കോയ ഹാജി എന്നിവർ അതിൽ പ്രധാനികളാണ്

അന്നത്തെ കോൺഗ്രസും ഇന്നത്തെ കോൺഗ്രസും

പ്രധാനമായും അന്നത്തെ കോൺഗ്രസ് നിലകൊണ്ടത് ആശയപരമായ നിലപാടുകളിൽ ആയിരുന്നു.അന്ന് പാർട്ടിക്ക് വ്യക്തമായ അടുക്കും ചിട്ടയും ഉണ്ട് എന്നാൽ ഇന്നത് ഗ്രൂപ്പുകളുടെ അതിപ്രസരം കൊണ്ട് നഷ്ടപ്പെട്ട് കൊണ്ടിരിക്കുകയാണെന്ന് ഗോവിന്ദൻ നായർ അഭിപ്രായപെടുന്നു. ഇന്ന് നാല് ആളെ കിട്ടണേൽ ഓര് ഒരു ഗ്രൂപ്പാ അത് പാർട്ടിക്ക് ദോഷം ചെയ്യും അദേഹം പറഞ്ഞു.
അന്ന് കോൺഗ്രസിൽ ആശയപരമായി ചിന്തിക്കുന്ന ആളുകൾ ഇന്ന് കോൺഗ്രസിൽ ആശയമല്ല ആമാശയം എന്ന ഉപമയും അദ്ദേഹം മുന്നോട്ട് വെക്കുന്നു.അന്ന് നേതാക്കളായാലും അണികളായാലും പാർട്ടിയെ വളർത്താൻ മാത്രമേ നോക്കിയിട്ടുള്ളു.അതിന്റെ പേരിൽ സാമ്പത്തിക നഷ്ടങ്ങൾ വരെ ഉണ്ടായിട്ടുണ്ട് എന്നാലും പാർട്ടിയെ കൈവിടാൻ ആരും നോക്കിയിട്ടില്ല. ഇന്നത്തെ നേതാക്കളായ കെ സുധാകരന്റെയും വി ഡി സതീശന്റെയും പ്രവർത്തനം മികച്ചത് തന്നെ എന്ന അഭിപ്രായക്കാരനാണിദ്ദേഹം ഇവർ പാർട്ടിയെ ശക്തിപ്പെടുത്താൻ ശ്രമിക്കുന്നുണ്ട് എന്ന് ഇദ്ദേഹം പറയുന്നു.ഉമ്മൻ ചാണ്ടി രമേശ് ചെന്നിത്തലയും പോലെയും മറ്റ് പ്രായം ചെന്ന നേതാക്കൾ പുതുതലമുറയ്ക്കായി വഴി ഒരുക്കി കൊടുക്കണം പുതിയ ആളുകൾ വരുമ്പോൾ പാർട്ടിക്കും അത് ഊർജമേകും അങ്ങനെ മാത്രമേ കോൺഗ്രസിനെ ശക്തിപ്പെടുത്താൻ സാധിക്കു.പ്രശ്നനങ്ങൾ പരിഹരിച്ച് മുമ്പോട്ട് പോയാൽ എല്ലാ ശക്തിയുടെയും കോൺഗ്രസ് അധികാരത്തിൽ വരും.ഐക്യത്തോടെ നിൽക്കുകയാണെങ്കിൽ ഭരണം ലഭിക്കും

മിൽമ

അന്നത്തെ കാലിക്കറ്റ് മിൽക്ക് സപ്ലൈ യൂണിയൻ വികസിപ്പിച്ചാണ് ഇന്ന് കാണുന്ന മിൽമ ഉണ്ടായത്.അതിനായി അഹോരാത്രം പ്രവർത്തിക്കുകയും മിൽമ തുടങ്ങാനായി സ്ഥലം ലഭിക്കാനായി ഒരുപാട് സ്ഥലങ്ങൾ സന്ദർശിക്കുന്നതിനും, ഗോവിന്ദൻ നായരായിരുന്നു മുൻപിൽ അവസാനമാണ് പെരിങ്ങളത്ത് 12 ഏക്കർ സ്ഥലം അനുയോജ്യമായി കണ്ടെത്തുന്നത്.അധികമായി ഒരു 2 ഏക്കർ കൂടി ആവശ്യമായതിനാൽ കുഞ്ഞാലി ഹാജിയുമായി സംസാരിച്ച് 14 ഏക്കറിൽ മിൽമ തുടങ്ങി.

ജനക്ഷേമ പ്രവർത്തങ്ങൾ

വാർഡ് പ്രസിഡന്റും ബ്ലോക്ക് പ്രസിഡന്റും ആയ കാലഘട്ടത്തിൽ മുണ്ടക്കൽ പുവ്വാട്ടുപറമ്പ റോഡ്,പ്രവർത്തി അന്നത്തെ കാലത്തേ ഗുരുതര പ്രശ്നങ്ങളിൽ ഒന്നായ കുടിവെള്ള പദ്ധതി,തുടങ്ങി നിരവധി വികസന പദ്ധതികൾ ആരംഭിച്ചു.

ഇന്ന് പല സ്ഥാനമാനങ്ങളും ഒഴിഞ്ഞ് കാർഷിക വെൽഫെയർ കോപ്പറേറ്റീവ് സൊസൈറ്റി ബാങ്ക് പ്രസിഡന്റ്
ആയി വിശ്രമ ജീവിതം നയിക്കുകയാണീ നേതാവ്.നിലപാടുകളിലെ ചാഞ്ചല്യവും പാർട്ടി താത്‌പര്യം മറന്ന്‌ സ്ഥാനമാനങ്ങളോടുള്ള അത്യാർത്തിയും തുടങ്ങി ഇന്നത്തെ കോൺഗ്രസ് നേതൃത്വം അഭിമുകീകരിക്കുന്ന പ്രശ്നങ്ങൾ ഒരുപാടാണ് എന്നാൽ ഇതിൽ നിന്നെല്ലാം പാർട്ടി കരകയറി ഒരു മികച്ച നേതൃപാടവത്തോടെ പാർട്ടി തിരിച്ചുവരും എന്ന ശുഭപ്രതീക്ഷയിലാണ് ഗോവിന്ദൻ നായർ എന്ന ഈ അടിയുറച്ച കോൺഗ്രസുകാരൻ

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!