National News

രാജ്യത്ത് 15,786 പുതിയ കോവിഡ് രോഗികൾ;231 മരണം

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 15,786 പേർക്ക് രോഗം സ്‌ഥിരീകരിച്ചു.കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 231 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. രോഗികളുടെ എണ്ണത്തിൽ ഇന്നലത്തേതിനേക്കാൾ 14% കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. നിലവിൽ 98.16 ശതമാനമാണ് രോഗമുക്തി നിരക്ക്.പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 1.19 ശതമാനമാണ്. കഴിഞ്ഞ 53 ദിവസങ്ങളിൽ ഇത് 3 ശതമാനത്തിൽ താഴെയാണ്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 18,641 പേർ രോഗമുക്തി നേടി. ഇതോടെ രാജ്യത്ത് രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 3,35,14,449 ആയി. മൊത്തം കേസുകളുടെ ഒരു ശതമാനത്തിൽ താഴെയാണ് രാജ്യത്തെ സജീവ കേസുകൾ. 0.51 ശതമാനമാണ് ഇത്. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 1.31 ശതമാനമാണ്. കഴിഞ്ഞ 119 ദിവസങ്ങളിൽ ഇത് 3 ശതമാനത്തിൽ താഴെയാണ്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!