National News

യുഎൻ പൊതുസഭയിലും ക്വാഡ് സമ്മേളനത്തിലും പങ്കെടുക്കും;മോദി ഇന്ന് യുഎസിലേക്ക്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനത്തിന് ഇന്ന് തുടക്കം. വ്യാഴാഴ്‌ച നടക്കുന്ന ഉഭയകക്ഷി ചര്‍ച്ചയില്‍ യു.എസ്‌. പ്രസിഡന്റ്‌ ജോ ബൈഡനുമായി പ്രധാനമന്ത്രി കൂടിക്കാഴ്‌ച നടത്തുമെന്ന്‌ വിദേശകാര്യ സെക്രട്ടറി ഹര്‍ഷ്‌ വര്‍ധന്‍ ശ്രിംഗ്‌ള പറഞ്ഞു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, വിദേശകാര്യ സെക്രട്ടറി ഹർഷ് വർധൻ ശൃംഗ്ല എന്നിവരടങ്ങിയ ഉന്നതസംഘവും ഒപ്പമുണ്ട്.
വ്യവസായ നിക്ഷേപ സഹകരണങ്ങള്‍ എങ്ങനെ മെച്ചപ്പെടുത്താം, പ്രതിരോധ സുരക്ഷാ സഹകരണങ്ങള്‍ എങ്ങനെ ശക്‌തമാക്കാം, ശുദ്ധമായ ഊര്‍ജത്തെ പ്രോത്സാഹിപ്പിക്കല്‍ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചയാകുമെന്ന്‌ ശ്രിംഗ്‌ള പറഞ്ഞു. അഫ്‌ഗാനിസ്‌ഥാനിലെ സമീപകാല സംഭവവികാസങ്ങളുടെ പശ്‌ചാത്തലത്തില്‍ മേഖലയിലെ നിലവിലെ സുരക്ഷയും ചര്‍ച്ചയാകുമെന്ന്‌ ശ്രിംഗ്‌ള പറഞ്ഞു.

ഇന്ത്യന്‍ വംശജയായ യു.എസ്‌. വൈസ്‌ പ്രസിഡന്റ്‌ കമലാ ഹാരിസുമായും മോഡി കൂടിക്കാഴ്‌ച നടത്തും. ഇന്ന്‌ യു.എസ്‌. പ്രസിഡന്റ്‌ ആതിഥ്യം വഹിക്കുന്ന ആഗോള കോവിഡ്‌ 19 ഉച്ചകോടിയിലും പ്രധാനമന്ത്രി പങ്കെടുക്കും

യു.എസ്‌. പ്രസിഡന്റ്‌ ജോ ബൈഡനുമായുള്ള നേരിട്ടുള്ള കൂടിക്കാഴ്‌ചയാണു സന്ദര്‍ശനത്തിന്റെ പ്രധാനലക്ഷ്യം. ഓസ്‌ട്രേലിയ, ജപ്പാന്‍ എന്നീ രാജ്യങ്ങളുടെ പ്രധാനമന്ത്രിമാരും ഉള്‍പ്പെട്ട ക്വാഡ്‌ സഖ്യ നേതാക്കളുടെ കൂടിക്കാഴ്‌ച, യു.എന്‍. പൊതുസഭയെ അഭിസംബോധന ചെയ്യല്‍ എന്നിവയും സന്ദര്‍ശനത്തിന്റെ മുഖ്യലക്ഷ്യങ്ങളാണ്‌.
കോവിഡ് വ്യാപനത്തിനു ശേഷം മോദിയുടെ രണ്ടാമത്തെ വിദേശ സന്ദർശനമാണിത്. മാർച്ചിൽ ബംഗ്ലദേശ് സന്ദർശിച്ചിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!