ഇടുക്കി: മറയൂർ പാളപ്പെട്ടിയിൽ ആദിവാസി യുവതിയെ ചന്ദന മോഷ്‌ടാക്കൾ വെടിവെച്ചുകൊന്നു. സംഭവത്തിൽ മൂന്നു പേർ അറസ്റ്റിൽ. കണ്ണൻ – ചാപ്പു ദമ്പതികളുടെ മകൾ ചന്ദ്രിക (35 ) കൊല ചെയ്യപ്പെട്ടത്. മരണപ്പെട്ട ചന്ദ്രികയുടെ സഹോദരിയുടെ മകൻ ചാപ്ലി (22)യടക്കം മൂന്ന് പേരെയാണ് അറസ്‌റ്റ് ചെയ്‌തിരിക്കുന്നത്.
നാടൻ തോക്കുകൊണ്ടാണ് കൊലപാതികൾ ചന്ദ്രികയ്ക്ക് വെടിവെച്ചത് പാളപ്പെട്ടി കുടിയിൽ നിന്നും മാറി അൽപ ദൂരം സ്ഥിതി ചെയ്യുന്ന കൃഷിയിടത്ത് വെച്ചാണ് ആക്രമണം നടന്നത്. പ്രതികളെ നാട്ടുകാർ പിടികൂടി കെട്ടിയിട്ടു പോലീസിനെ അറിയിക്കുകയായിരുന്നു.