മുന്‍ പൊതുമരാമത്ത് മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെ പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസില്‍ അന്വേഷണസംഘം ചോദ്യം ചെയ്യുന്നു.പാലത്തിന്റെ അവസ്ഥ വിലയിരുത്തി ഇ.ശ്രീധരന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ മേല്‍പ്പാല നിര്‍മ്മാണത്തിലെ അപാകതകള്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഇതിനെ തുടർന്ന് നടക്കുന്ന അന്വേഷണത്തിന്റെ ഭാഗമായാണ് മുൻ മന്ത്രിയെ വിജിലൻസ് ചോദ്യം ചെയ്യുന്നത്.
യു ഡി എഫ് ഭരണകാലത്ത് നിർമ്മിച്ച പാല നിർമ്മാണത്തിൽ വൻ ക്രമക്കേടുകൾ നടന്നതായി പരിശോധനയ്ക്കു ശേഷം അധികൃതർ അറിയിച്ചിരുന്നു. വർഷങ്ങൾ ഈടു നിൽക്കേണ്ട പാലം കുറഞ്ഞ വർഷത്തിനുള്ളിൽ തന്നെകേടുപാടുകൾ സംഭവിച്ച് യാത്രയ്ക്ക് അനുയോജ്യമല്ലാതായി തീർന്നത് പൊതു ജനങ്ങളിൽ ഏറെ പ്രതിഷേധത്തിനായി വഴിയൊരുക്കി .നിലവില്‍ 20 വര്‍ഷത്തെ ആയുസ് മാത്രമാണ് പാലത്തിനുള്ളത്. നിലവാരം കുറഞ്ഞ കോണ്‍ക്രീറ്റാണ് മേല്‍പ്പാലത്തിന്റെ നിര്‍മ്മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്.