കുന്ദമംഗലം : ലൈറ്റ് ആൻഡ് സൗണ്ട് വെൽഫെയർ അസോസിയേഷൻ ഓഫ് കേരള സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രവർത്തനത്തിന്റെ ഭാഗമായി കുന്ദമംഗലം മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ കിറ്റ് വിതരണം പരിപാടി സംഘടിപ്പിച്ചു . നേരത്തെ ഒരു ഘട്ടം പ്രവർത്തകർക്ക് സഹായം എത്തിച്ചു നൽകിയിരുന്നു. നിലവിലെ സാഹചര്യത്തിൽ രണ്ടാം ഘട്ട പലവ്യഞ്ജന കിറ്റ് വിതരണമാണ് സംഘടിപ്പിച്ചത്.
ലോക്ക് ഡൗൺ കാലത്ത് ഏറ്റവും അധികം ദുരിതമനുഭവിക്കുന്ന വിഭാഗത്തിൽ ഒന്നാണ് ലൈറ്റ് ആൻഡ് സൗണ്ടസ് ഓപ്പറേറ്റർ. നിലവിൽ ഫെബ്രുവരി മുതൽ മെയ് വരെയാണ് ഇവർക്ക് ഏറെ ജോലി ലഭ്യമാകുന്ന സാഹചര്യം ഉണ്ടാവുന്നത് എന്നാൽ കോവിഡ് പശ്ചാത്തലത്തിൽ ജീവിതം കഷ്ടതിയിലാണ്. ഇവർക്ക് വേണ്ട രീതിയിലുള്ള പരിഗണനകൾ ലഭ്യമാകാത്ത സാഹചര്യം നിലവിലുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിമിതിയിൽ നിന്ന് കൊണ്ട് കഷ്ടപ്പെടുന്ന മുഴുവൻ സഹപ്രവർത്തർക്കും ഭക്ഷണ കിറ്റ് വിതരണം ചെയ്യാൻ കുന്ദമംഗലം ലൈറ്റ് ആൻഡ് സൗണ്ടസ് ഓപ്പറേറ്റർഴ്സ് മേഖല കമ്മറ്റി തീരുമാനത്തിൽ എത്തിയത്.
ദീപക് ലൈറ്റ് ആൻഡ് സൗണ്ടിന്റെ പരിസരത്തായി നടന്ന ചടങ്ങിന്റെ ഉദ്ഘാടനം മേഖല സെക്രട്ടറി റിയാസ് കുന്ദമംഗലം നിർവഹിച്ചു. മീഡിയ കോർഡിനേറ്റർ ഫാസിൽ പ്രസിഡന്റ് മുസാഫിർ , മേഖല ട്രഷറർ അഹമ്മദ് കുട്ടി എന്നിവർ പരിപാടിയിൽ പങ്കാളികളായി. പരിപാടിയിൽ സംസ്ഥാന സർക്കാർ ലൈറ്റ് ആൻഡ് സൗണ്ടസ് ഓപ്പറേറ്റർഴ്സ് തൊഴിലാളികൾക്ക് പരിഗണന നൽകണമെന്നും ക്ഷേമ നിധി അനുവദിക്കണമെന്നും മേഖല കമ്മറ്റി ആവിശ്യപ്പെട്ടു.