Trending

തൊടുപുഴയിൽ മൂന്നുദിവസമായി കാണാതായ ആളെ കൊന്ന് കുഴിച്ചുമൂടിയതായി സംശയം; മൂന്നുപേർ കസ്റ്റഡിയിൽ

തൊടുപുഴയിൽ കാണാതായ ആളെ കൊലപ്പെടുത്തിയെന്ന് സംശയം. തൊടുപുഴ ചുങ്കം സ്വദേശി ബിജു ജോസഫിനെയാണ് കഴിഞ്ഞ മൂന്നുദിവസമായി കാണാതായത്. കേസിൽ ക്വട്ടേഷൻ സംഘത്തിൽപെട്ട മൂന്നുപേരെ കസ്റ്റഡിയിലെടുത്തിരുന്നു. ബിജുവിനെ കൊന്ന് മൃതദേഹം ഗോഡൗണിൽ കുഴിച്ചുമൂടിയതായാണ് സംശയം. ബിജുവിനെ വ്യാഴാഴ്ച മുതൽ കാണാനില്ലെന്ന് ബന്ധുക്കൾ തൊടുപുഴ പൊലീസിൽ പരാതി നൽകിയിരുന്നു.ചായ കുടിക്കാനെന്ന് പറഞ്ഞ് പുറത്തേക്ക് പോയ ബിജുവിനെ പിന്നീട് കാണാതാകുകയായിരുന്നു. ബിജുവിന് പിടിയിലായ ചിലരുമായുള്ള സാമ്പത്തിക പ്രശ്നങ്ങളാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്ന നിഗമനത്തിലാണ് പൊലീസ്. ബിജുവിനെ കൊലപ്പെടുത്തി കലയന്താനിയിലെ ഗോഡൗണിൽ ഒളിപ്പിച്ചെന്നാണ് പിടിയിലായവർ നൽകിയ മൊഴി. എന്നാൽ ഈ മൊഴി പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. കലയന്താനിയിലെ കാറ്ററിംഗ് സ്ഥാപനത്തിൽ പൊലീസ് പരിശോധന നടത്തുകയാണ്.

Avatar

nabla

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!