
തിരുവനന്തപുരം വെങ്ങാനൂരിൽ ഒൻപതാം ക്ലാസ് വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. വെങ്ങാനൂർ വില്ലേജ് ഓഫീസിന് സമീപത്ത് താമസിക്കുന്ന അലോക് നാഥാണ് മരിച്ചത് . പൊലീസ് അന്വേഷണം ആരംഭിച്ചു.രാവിലെ ആറുമണിയോടെയാണ് അലോക് നാദിനെ മുറിയിൽ മരിച്ചനിലയിൽ വീട്ടുകാർ കണ്ടത്. തുടർന്ന് കുട്ടിയെ ഉടൻ തന്നെ വീട്ടുകാർ ആശുപത്രിയിൽ എത്തിച്ചു. കഴുത്തിൽ പാട് കാണുന്നുണ്ടെന്നും അബദ്ധവശാൽ ഷോക്കേറ്റതാകാമെന്നുമാണ് പൊലീസ് പറയുന്നത്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളു. പോസ്റ്റ്‌മോർട്ടത്തിനായി മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റി.