Trending

തൊടുപുഴയിൽ ഡിവൈഎസ്പി ഹൃദ്രോഗിയെ ബൂട്ടിട്ട് ചവിട്ടിയെന്ന് പരാതി ,നിഷേധിച്ച് പൊലീസ്

തൊടുപുഴയിൽ ഹൃദ്രോഗിയെ ഡിവൈഎസ്പി മർദിക്കുകയും ബൂട്ടിട്ട് ചവുട്ടുകയും ചെയ്തതായി പരാതി.ഡിവൈഎസ്പി ബൂട്ടിട്ട് ചവിട്ടിയെന്നും മുഖത്തടിച്ചെന്നും വയര്‍ലെസ് എടുത്ത് എറിഞ്ഞെന്നും പരാതിയില്‍ പറയുന്നു. മലങ്കര സ്വദേശി മുരളീധരനാണ് തനിക്ക് മർദ്ദനമേറ്റെന്ന് ആരോപിച്ച് രംഗത്ത് വന്നത്.മുരളീധരനെ മർദ്ദിക്കുന്നത് കണ്ടെന്ന് പരാതിക്കാരന്റെ കൂടെയുണ്ടായിരുന്നയാളും ആരോപിച്ചു. വാട്സാപ്പ് ഗ്രൂപ്പിലൂടെ സ്ത്രീകളെ അപമാനിക്കുന്ന പോസ്റ്റിട്ടെന്ന മുരളീധരനെതിരെയുള്ള കേസില്‍ ചോദ്യം ചെയ്യാനാണ് ഇയാളെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്. മുരളീധരനെ ഉപദ്രവിച്ചിട്ടില്ലെന്ന് ഡിവൈഎസ്പി മധു ബാബു പറഞ്ഞു. വാട്സ്ആപ്പ് ഗ്രൂപ്പിൽ എസ്എൻഡിപി യൂണിയനെ അപകീർത്തിപ്പെടുത്തുന്ന പോസ്റ്റുകൾ പ്രചരിപ്പിച്ചു എന്ന പരാതിയെ തുടര്‍ന്ന് അന്വേഷിക്കുന്നതിനാണ് മലങ്കര സ്വദേശി മുരളീധരനെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!