Trending

സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളില്‍ നഴ്‌സുമാര്‍ക്ക് ഇനി ഏകീകൃത ഷിഫ്റ്റ്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളില്‍ നഴ്‌സുമാർ ഉള്‍പ്പെടെ എല്ലാ ജീവനക്കാർക്കും ഷിഫ്‌റ്റിൽ മാറ്റം വരുത്തി സർക്കാർ ഉത്തരവ്.

കിടക്കകളുടെ എണ്ണം കണക്കിലെടുക്കാതെ കേരളത്തിലെ എല്ലാ സ്വകാര്യ ആശുപത്രികളിലും ജീവനക്കാർക്ക് 6-6-12 ഷിഫ്റ്റ് സമ്പ്രദായം നടപ്പാക്കണമെന്നാണ് സർക്കാരിന്റെ ഉത്തരവ്. നേരത്തെ 100 കിടക്കകളുള്ള ആശുപത്രികളില്‍ മാത്രമായിരുന്നു ഈ ഷിഫ്റ്റ് സമ്ബ്രദായം ഉണ്ടായിരുന്നത്.

പുതിയ ഉത്തരവ് പ്രാബല്യത്തിലെത്തുന്നതോടെ സ്വകാര്യ ആശുപത്രികളിലും സർക്കാർ ആശുപത്രികളിലും നഴ്സുമാർക്ക് ഒരേ ഷിഫ്റ്റ് ആയിരിക്കും ഉണ്ടാവുക. അധികം സമയം ജോലി ചെയ്താല്‍ ഓവർടൈം അലവൻസും നല്‍കണം. സംസ്ഥാനത്തെ എല്ലാ സ്വകാര്യ ആശുപത്രി ജീവനക്കാർക്കും പുതിയ നിർദേശം ബാധകമാണെന്നും ഉത്തരവില്‍ പറയുന്നു

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!