Kerala News

സംസ്ഥാന സ്‌പെഷല്‍ സ്‌കൂള്‍ കലോത്സവം: പാലക്കാടിന് ഒന്നാം സ്ഥാനം

സംസ്ഥാന സ്‌പെഷല്‍ സ്‌കൂള്‍ കലോത്സവത്തില്‍ മാനസിക വെല്ലുവിളി നേരിടുന്ന എട്ടു മുതല്‍ 10 വരെ ക്ലാസുകളുടെ വിഭാഗത്തില്‍ സംസ്ഥാനത്ത് 41 പോയിന്റ് നേടി പാലക്കാട് ഒന്നാം സ്ഥാനവും 38 പോയിന്റ് നേടി എറണാകുളം രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

ഒന്നുമുതല്‍ ഏഴുവരെ ക്ലാസുകാരുടെ വിഭാഗത്തില്‍ 35 പോയിന്റ് നേടി മലപ്പുറം മുന്നിലെത്തിയപ്പോള്‍ 29 പോയിന്റ് നേടി തിരുവനന്തപുരം രണ്ടാം സ്ഥാനത്തെത്തി.കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഒറ്റപ്പാലത്ത് നടക്കുന്ന സംസ്ഥാന സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവത്തില്‍ സംസ്ഥാനത്തെ 241 സ്‌കൂളുകളില്‍ നിന്നായി ഭിന്നശേഷിക്കാരായ 1500 ലധികം വിദ്യാര്‍ഥികളാണ് പങ്കെടുത്തത്.

രണ്ടാം ദിനത്തില്‍ നാടോടി നൃത്തം, സംഘനൃത്തം, കഥാപ്രസംഗം, ശാസ്ത്രീയസംഗീതം, മിമിക്രി, മാപ്പിളപ്പാട്ട്, ദേശഭക്തിഗാനം, മോണോ ആക്ട്, ഉപകരണസംഗീതം, പദ്യംചൊല്ലല്‍, ജലച്ചായം, ബാന്‍ഡ് മേളം, എന്നീ ഇനങ്ങളിലായി 710 വിദ്യാര്‍ഥികള്‍ മാറ്റുരച്ചു. സമാപന ദിനമായ ഇന്ന് (ഒക്ടോബര്‍ 19) കാഴ്ച്ച കുറവുള്ള (വി.ഐ) വിഭാഗത്തില്‍പ്പെടുന്ന കുട്ടികളുടെ മത്സരമാണ് പ്രധാനമായും നടക്കുന്നത്. 345 വിദ്യാര്‍ഥികളാണ് പങ്കെടുക്കുക.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!