National News

പ്രധാനമന്ത്രി നാളെ അമേരിക്കയിലേക്ക്; കമല ഹാരിസുമായി കൂടിക്കാഴ്ച നടത്തും

പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ അമേരിക്കൻ സന്ദർശനത്തിനായി പുറപ്പെടും. പ്രസിഡന്റ് ജോ ബൈഡനുമായും ഉന്നത ഉദ്യോഗസ്ഥരുമായും ക്വാഡ് രാഷ്ട്ര നേതാക്കളുമായും അദ്ദേഹം ചർച്ച നടത്തും. യുഎൻ പൊതുസഭയിലും അദ്ദേഹം പ്രസംഗിക്കും. നരേന്ദ്രമോദിയുടെ മൂന്നുദിവസത്തെ സന്ദർശനത്തിനിടയിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനും സന്ദർശനാർത്ഥം അമേരിക്കയിൽ എത്തുന്നുണ്ട്. അദ്ദേഹവുമായും മോഡി കൂടിക്കാഴ്ച നടത്തിയേക്കും. അഫ്ഗാനിസ്ഥാൻ, കോവിഡ് നിയന്ത്രണം, കാലാവസ്ഥാവ്യതിയാനം, ഇന്തോ – പസഫിക് പ്രശ്നം, ഭീകരവാദം തുടങ്ങിയ വിഷയങ്ങൾ അദ്ദേഹം വിവിധ നേതാക്കളുമായി ചർച്ച നടത്തും.

മോദി കൂടിക്കാഴ്ച നടത്തുന്ന മറ്റുനേതാക്കൾ

യു.എസ്. വൈസ് പ്രസിഡന്റ് കമലാ ഹാരിസ്, ആപ്പിൾ സി.ഇ.ഒ. ടിം കുക്ക്, ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ, ജപ്പാൻ പ്രധാനമന്ത്രി യോഷിഹിഡെ സുഗ

ചർച്ചചെയ്യുന്ന പ്രധാന വിഷയങ്ങൾ

അഫ്ഗാനിസ്താൻ, കോവിഡ് നിയന്ത്രണം, കാലാവസ്ഥാവ്യതിയാനം, ഇന്തോ-പസഫിക് പ്രശ്നം, ഭീകരവാദം.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!