Kerala

തിരുവനന്തപുരത്ത് സമരങ്ങൾ നേരിടുന്നതിന് മുന്നിൽ ഉണ്ടായിരുന്ന അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് കോവിഡ്

തിരുവനന്തപുരം: തലസ്ഥാനത്ത് സമരങ്ങൾ നേരിടുന്നതിന് മുന്നിൽ ഉണ്ടായിരുന്ന അസി. കമ്മീഷണര്‍ക്ക് കോവിഡ്. ഇദ്ദേഹം ഉള്‍പ്പെടെ 20 പോലീസ് ഉദ്യോഗസ്ഥർക്ക് കോവിഡ് സ്ഥിരീകരിച്ചു. കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മീഷണര്‍ ഉള്‍പ്പെടെയുള്ള പോലീസുകാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

കഴിഞ്ഞദിവസം എടുത്ത സാമ്പിളിന്റെ ഫലം ഇന്നാണ് വന്നത്. രാവിലെ മുഖ്യമന്ത്രിക്കൊപ്പം ഗുരുദേവ പ്രതിമയുടെ അനാഛാദന ചടങ്ങിലും പങ്കെടുത്തിരുന്നു. അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ഇദ്ദേഹവുമായി ബന്ധമുള്ളവരുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കുകയാണ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍.

പേരൂര്‍ക്കട പോലീസ് സ്റ്റേഷനില്‍ 50 പേര്‍ക്ക് പരിശോധന നടത്തിയതില്‍ ഏഴ് പേര്‍ക്ക് കോവിഡ് പോസിറ്റീവായി. തുമ്പ സ്റ്റേഷനിലെ 11 പേര്‍ക്കും അവരുടെ ചില കുടുംബാംഗങ്ങള്‍ക്കും രോഗം സ്ഥിരീകരിച്ചിരുന്നു. നേരത്തെ കെ.ടി ജലീലിനെതിരായ സമരത്തിന് എത്തിയ കെ.എസ്.യു പ്രവര്‍ത്തകരില്‍ ചിലര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!