മാവൂര്‍ സ്വദേശി അഭിനവിനെ കാണാതായിട്ട് ഒരു ആഴ്ചയാവുന്നു. അന്വേഷണങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ല. അഭിനവിനെ കണ്ടെത്താന്‍ വേണ്ടി സോഷ്യല്‍ മീഡിയയിലും മറ്റും സഹായം അഭ്യര്‍ത്ഥിച്ചിരിക്കുകയാണ് നാട്ടുകാര്‍.
”ഞങ്ങളുടെ പ്രയപ്പെട്ട അഭിനവിനെ (19 വയസ്സ്) കാണാതായിട്ട് ഒരു ആഴ്ച പിന്നിടുകയാണ്. മാവൂര്‍ അടുവാട് കോട്ടക്കുന്നുമ്മല്‍ വാസു – വിജയകുമാരി ദമ്പതികളുടെ രണ്ട് മക്കളില്‍ മൂത്ത മകനാണ് അഭിനവ്. നാട്ടില്‍ തന്നെ ആരോടും അധികമായ കൂട്ട് കൂടാതെ എല്ലാവരോടും സൗമ്യമായി പെരുമാറുന്ന അഭിനവിനെ കാണാതായത് സെപ്തംബര്‍ 15 മുതലാണ്. കോഴിക്കോട് റെയില്‍വെ സ്റ്റേഷനില്‍ നിന്ന് ഈറോഡ് പ0നസ്ഥലത്തേക്ക് ട്രെയിന്‍ കയറിയ അഭിനവിന്റെ മിസ്സിംഗ് വീട്ടുക്കാരെയും, നാട്ടുക്കാരെയും ദുഃഖത്തില്‍ ആക്കിയിരിക്കുകയാണ്.സെപ്തംബര്‍ 15 മുതല്‍ കാണാതായ വിദ്യാര്‍ത്ഥിയെക്കുറിച്ച് റെയില്‍വെ പോലീസും, കേരള പോലീസും വ്യാപകമായ അന്വേഷണം നടത്തുന്നുണ്ട് അതോടൊപ്പം സോഷ്യല്‍ മീഡിയയില്‍ പ്രവര്‍ത്തിക്കുന്ന നല്ലവരായ സുഹൃത്തുക്കളോടും ഞങ്ങള്‍ സഹായം അഭ്യര്‍ത്ഥിക്കുകയാണ്. ഞങ്ങളുടെ അഭിനവിനെ കണ്ടെത്താന്‍ നിങ്ങളും ഈ മെസേജുകള്‍ ഫോര്‍വേഡ് ചെയ്ത് സഹായിക്കണം. മകനെ കാണാതായ ദിവസം മുതല്‍ അഭിനവിന്റെ കുടുംബം കണ്ണീരില്‍ കഴിയുകയാണ്. ആ കണ്ണീരൊപ്പാണമെങ്കില്‍ നിങ്ങള്‍ എല്ലാവരും സഹായിച്ചെ മതിയാകു.അഭിനവിനെ കണ്ടെത്തുന്നത് വരെ ഓരോ ദിവസവും നിങ്ങള്‍ ഈ മെസേജ് ഷെയര്‍ ചെയ്യണം.
ആഴ്ചകള്‍ പിന്നിടുമ്പോഴും അഭിനവിന്റെ തിരോധനം നാട്ടുക്കാരായ ഞങ്ങളെയും സങ്കടത്തില്‍ ആക്കിയിരിക്കുകയാണ്. അഭിനവിന്റെ ഓരോ വിവരങ്ങള്‍ക്കും കാതോര്‍ത്തിരിക്കുകയാണ് ഞങ്ങള്‍ . പ്രളയത്തിലും പേമാരിയിലും ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ച നമ്മള്‍ക്ക് അഭിനവിനെ കണ്ടെത്താന്‍ ഒറ്റക്കെട്ടായി നിന്നൂടെ? ഒരു കുടുംബത്തിന്റെ ആണ്‍തരിയായി വളര്‍ന്ന അഭിനവിനെ കണ്ടെത്തേണ്ടതായ വലിയ ഒരു ഉത്തരവാദിത്വം ആ സ്ഥലത്തെ ജന പ്രതിനിധി എന്ന നിലയില്‍ എന്റെ കര്‍ത്തവ്യം ആണ്. അതുകൊണ്ട് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഒരു കൈതാങ്ങായി അഭിനവിന്റെ എന്തെങ്കിലും വിവരം ലഭിക്കുന്നത് വരെ പ്രിയപ്പെട്ട സുഹൃത്തുക്കള്‍ ഈ മെസേജ് പ്രചരണം നടത്തി സഹായിക്കണമെന്ന് സ്‌നേഹത്തോടെ അഭ്യര്‍ത്ഥിക്കുന്നു
സ്‌നേഹപൂര്‍വ്വം
കെ. ഉണ്ണികൃഷ്ണന്‍.
മെമ്പര്‍. വാര്‍ഡ്. 9
കോട്ടക്കുന്ന്. മാവൂര്‍ ഗ്രാമപഞ്ചായത്ത്.
Mob: 9387 285 953.
മാവൂര്‍ പോലീസ് സ്റ്റേഷന്‍: 0495-288 3124.

