കാരന്തൂര്‍; കാരന്തൂരില്‍ പിക്കപ്പ് ലോറിയിടിച്ച് തകര്‍ന്നുവീഴാറായ ബസ് സ്‌റ്റോപ്പ് ഭീഷണിയാവുന്നു. മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പാണ് കാരന്തൂര്‍ ഒവുങ്ങരയില്‍ കോഴിക്കോടേക്ക് പോവുകയായിരുന്ന പിക്കപ്പ് ലോറിയിടിച്ച് ബസ് സ്‌റ്റോപ്പ് തകര്‍ന്നത്. ബസ്സ് കാത്ത് നില്‍ക്കുന്നവര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ഒരു പോലെ ഭീഷണിയായി ഏതുമിഷവും തകര്‍ന്നു വിഴാവുന്ന അവസ്ഥയിലാണ് ബസ് സ്റ്റോപ്പ്. തെട്ടടുത്ത് ഒരു മദ്യഷാപ്പും പ്രവര്‍ത്തിക്കുന്നുണ്ട്, അബദ്ധവശാല്‍ ആരെങ്കിലും കയറിയിരുന്നാല്‍ ബസ് സ്റ്റോപ്പ് ആ നിമിഷം തകര്‍ന്ന് വീഴും എന്ന നിലയിലാണ്. തൂണുകളും മേല്‍ക്കൂരയും എല്ലാം ഇളകി നില്‍ക്കുന്നുണ്ട്. അതിനാല്‍ത്തന്നെ ബസ് സ്റ്റോപ് എത്രയും പെട്ടന്ന് പൊളിച്ചുമാറ്റാന്‍ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.