വിവാദമായ പുലിക്കളി പരാമർശത്തിൽ വി.കെ. ശ്രീരാമന് എതിരെ സാംസ്കാരിക മന്ത്രി പി സി വിഷ്ണുനാഥ്. ബോഡി ഷെയ്മിങ് പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ല എന്നും പുലിക്കളി കലാകാരന്മാരുടെ മനോവിഷമത്തിന് ഇടയാക്കിയ പരാമർശം ഒഴിവാക്കേണ്ടിയിരുന്നതാണ് എന്നും മന്ത്രി പറഞ്ഞു. ശരീരത്തിൻ്റെയും രൂപത്തിൻ്റെയും അടിസ്ഥാനത്തിൽ ആളുകളെ അധിക്ഷേപിക്കുന്നത് അംഗീകരിക്കാനാകില്ല എന്നും മന്ത്രി പി സി വിഷ്ണുനാഥ് പറഞ്ഞു.
‘പുലിക്കളിക്കാരേ, നിങ്ങള്‍ പുലികളാണ്, ചുവടുകള്‍ തുടരുക’; വി കെ ശ്രീരാമനെ തള്ളി സാംസ്കാരിക മന്ത്രി

