തിരുവനന്തപുരം : ഓണത്തിനുമുമ്പ് 53.04 ലക്ഷംപേർക്ക് സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ ലഭ്യമാക്കുമെന്ന് സർക്കാർ അറിയിച്ചു . മെയ്, ജൂണ്‍, ജൂലൈ മാസങ്ങളിലെ സാമൂഹ്യ സുരക്ഷാ,- ക്ഷേമനിധി പെൻഷനുകളുടെ വിതരണം ശനിയാഴ്‌ച തുടങ്ങും. കുറഞ്ഞത് 3600 രൂപവീതം ലഭിക്കും. കേരള സാമൂഹ്യ സുരക്ഷാ പെൻഷൻ ലിമിറ്റഡ് എന്ന കമ്പനി വഴിയാണ് പണം ലഭ്യമാക്കുക. 53,04,092 പേർക്കാണ് പെന്‍ഷന്‍ അർഹത 46,47, 616 പേർക്കാണ് സാമൂഹ്യസുരക്ഷാ പെൻഷൻ.
ഇതിനാവശ്യമായ 1941.17 കോടിരൂപ ധനവകുപ്പ് ഉടൻ അനുവദിക്കും. സഹകരണ സംഘങ്ങൾവഴി പെൻഷൻ വിതരണം 24ന് ആരംഭിക്കും. ബാങ്ക് അക്കൗണ്ടിലേക്ക് 29 മുതൽ പെന്‍ഷന്‍തുക എത്തും. ക്ഷേമനിധി പെൻഷൻ വിതരണവും അന്നുതന്നെ ആരംഭിക്കും. .
ഇതിൽ 892.89 കോടിരൂപ ബാങ്ക് അക്കൗണ്ടുവഴി നൽകന്നതാണ്. 823.58 കോടിരൂപ സഹകരണ സംഘങ്ങൾവഴി നേരിട്ട് വീടുകളിൽ എത്തിക്കുകയും ചെയ്യാനാണ് സർക്കാർ തീരുമാനം .