News

മദ്യ ലഹരിയിൽ റോഡെന്ന് കരുതി റെയിൽവേ ട്രാക്കിലേക്ക് കാർ ഇടിച്ചു കയറി, ഡ്രൈവർക്കെതിരെ കേസ്

കണ്ണൂർ: മദ്യ ലഹരിയിൽ സൗത്ത് റെയിൽവേ സ്റ്റേഷനു സമീപം കാർ റെയിൽവേ ട്രാക്കിലേക്ക് ഇടിച്ചു കയറിയ സംഭവത്തിൽ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചു. അഞ്ചരക്കണ്ടി സ്വദേശി ജയപ്രകാശ് (51) എന്നയാൾക്കെതിരെയാണ് കേസെടുത്തത്. ഫൈൻ കോടതി വഴി അടയ്ക്കാൻ നിർദേശിച്ചു. മദ്യലഹരിയിൽ റോഡെന്നു കരുതിയാണ് ഇയാൾ റെയിൽവേ ട്രാക്കിലേക്ക് കാറോടിച്ചു കയറ്റിയത്.

നിയന്ത്രണം വിട്ട കാർ, റോഡിൽനിന്നു ട്രാക്കിലേക്കു കയറുകയായിരുന്നു. സംഭവത്തിന്റെ വിഡിയോ പുറത്തുവന്നു. കഴിഞ്ഞ ദിവസം രാത്രി സൗത്ത് റെയിൽവേ സ്റ്റേഷനു സമീപത്തെ ഗേറ്റിലായിരുന്നു സംഭവം. കാർ യാത്രക്കാരൻ തയ്യിലിൽനിന്ന് അഞ്ചരക്കണ്ടിയിലേക്കു പോവുകയായിരുന്നു.

ഗെയിറ്റ് കടന്ന് മുന്നോട്ടു റോഡിലേക്ക് എടുക്കുന്നതിനു പകരം ഇടത്തോട്ട് ട്രാക്കിലേക്ക് തിരിച്ചതാണ് അപകടത്തിനിടയാക്കിയത്. നാട്ടുകാർ ചേർന്ന് ഉടൻ കാർ ട്രാക്കിൽനിന്നു മാറ്റി. ഗെയ്റ്റിൽ സിഗ്നൽ തകരാർ നേരിടാതിരുന്നതിനാൽ ഏതാനും മിനിറ്റുകൾക്കകം തന്നെ രാജധാനി എക്സ്പ്രസ് ഇതുവഴി കടന്നു പോയി. സിറ്റി പൊലീസ് സ്ഥലത്തെത്തിയിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!