ഇന്ന് ജൂണ്‍ 21 ലോക സംഗീത ദിനം . ഓരോ വര്‍ഷവും സംഗീത ദിനം ആഘോഷിക്കുന്നത് ഓരോ തീമിന്റെ അടിസ്ഥാനത്തിലാണ്. ഈ വര്‍ഷത്തെ തീം ‘ഹീലിംഗ് ത്രൂ ഹാര്‍മണി’ എന്നാണ്. സംഗീതത്തിന് ഭാഷ ഉണ്ടോ ? അതിനു സ്‌നേഹത്തിന്റെ, വിരഹത്തിന്റെ, സന്തോഷത്തിന്റെ, ആത്മവിശ്വാസത്തിന്റെ ഒരു ഭാഷ ഉണ്ടന്ന് വേണമെങ്കില്‍ പറയാം. അതല്ലാതെ രാജ്യങ്ങള്‍ തമ്മിലോ നഗരങ്ങള്‍ തമ്മിലോ ഉള്ള ഭാഷയല്ല .
സംഗീതം ഇഷ്ടപെടാത്തവരായി ആരും തന്നെ ഉണ്ടാകില്ല. സംഗീതത്തിന് അതിര്‍വരമ്പുകളില്ല, മനുഷ്യരെ പരസ്പരം കോര്‍ത്തിണക്കി മുന്നോട്ടു കൊണ്ടുപോകുന്നുണ്ട്. ഒരു വ്യക്തി സംഗീതം ഇഷ്ടപ്പെടുന്നത് മറ്റൊരു രാജ്യമോ, ഭാഷയോ നോക്കിയല്ല. മറിച്ച് താളവും ഈണവും നോക്കിയാണ് ആളുകള്‍ സംഗീതത്തെ നെഞ്ചോടു ചേര്‍ത്ത് വെക്കുന്നത്.
എന്താണ് ലോക സംഗീത ദിനം ചരിത്രം അറിയാം,
1982 ല്‍ ഫ്രാന്‍സില്‍ നിന്നാണ് സംഗീതത്തിനായി ഒരു ദിവസം മാറ്റിവെക്കാം എന്ന ആശയം മുന്നോട്ട് വന്നത്. ഫ്രഞ്ച് സാംസ്‌കാരിക മന്ത്രാലയത്തിലെ സംഗീത നിര്‍ത്ത പരിപാടിയുടെ ഡയററ്ററും , ഫ്രാന്‍സിലെ സാംസ്‌കാരിക മന്ത്രിയുമായ മൗറിസ് ഫ്‌ലുററ്റും മറ്റു രണ്ടു പേരും കൂടിയാണ് ഈ ആശയം മുന്നോട്ടു വെച്ചത്. അങ്ങനെ ജൂണ്‍ 21 ലോക സംഗീത ദിനമായി ആഘോഷിച്ചു.
പിന്നീട് ലോകമെമ്പാടുമുള്ള ആളുകള്‍ സംഗീതത്തിന്റെ പ്രാധാന്യം മനസിലാക്കി സംഗീതത്തിനായി ഈ ദിവസം മാറ്റി വെച്ചു. ആദ്യമായി സംഗീത ദിന ആഘോഷം അഥവാ ‘ഫെറ്റെ ഡി ലാ മ്യൂസിക്’ നടത്തിയത് പാരിസിലാണ്. തുടര്‍ന്ന് ഫ്രഞ്ച് തലസ്ഥാനത്തുടനീളം സംഗീതജ്ഞര്‍ അണിനിരക്കുകയും നിരവധി പരിപാടികള്‍ അവതരിപ്പിക്കുകയും ചെയ്തു.