കോഴിക്കോട്: സൗദിയിൽ കോവിഡ് ചികിത്സയിൽ ആയിരുന്ന കൊടുവള്ളി പാലക്കുറ്റി മരുതുങ്കൽ മുഹമ്മദ് സുബൈദ ദമ്പതികളുടെ മകൻ മുഹമ്മദ് ഷൈജൽ ( 34 ) മരണപ്പെട്ടു. ഇന്ന് പുലർച്ചെ ഇന്ത്യൻ സമയം രണ്ടു മണിയോടായാണ് മരണം സംഭവിച്ചത്. നിയമ നടപടികൾ പൂർത്തിയാക്കി മയ്യിത്ത് റിയാദിൽ മറവ് ചെയ്യും.
രോഗ ബാധിതനായി 12 ദിവസത്തോളം റിയാദ് ശുമൈസി ആശുപത്രിയിലും,പിന്നീട് സുലൈമാൻ അൽ ഹബീബ് ആശുപത്രിയിലും ചികിത്സയിലായിരുന്നു ഇദ്ദേഹം. ഭാര്യ: ബിൻസിയ , മകൻ: മുഹമ്മദ് ഷൈബിൻ
(രണ്ടര വയസ്സ്), സഹോദരൻ: മുഹമ്മദ് ഷഫീഖ് (റിയാദ് ), സഹോദരി: ഹൈറുന്നിസ, സഹോദരി ഭർത്താവ് : ജാഫർ കൈതാപ്പറമ്പിൽ
കൊടുവള്ളിയിൽ ഒരാഴ്ചയ്ക്കിടെ കോവിഡ് ബാധിച്ച് വിദേശത്ത് മരണപ്പെടുന്ന രണ്ടാമത്തെ വ്യക്തിയാണ് ഇദ്ദേഹം. നേരത്തെ പട്ടിണിക്കര സ്വദേശിയായ യുവാവും കോവിഡ് ബാധിച്ച് മരണപ്പെട്ടിരുന്നു.

