ചെന്നൈ: തെന്നിന്ത്യന്‍ ചലച്ചിത്ര നടി ഉഷാറാണി അന്തരിച്ചു. വൃക്ക സംബന്ധമായ രോഗവുമായി ബന്ധപ്പെട്ട് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു നടി.
മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലായി ഇരുന്നൂറിലേറെ ചിത്രങ്ങളില്‍ അഭിനയിച്ച നടി ഉഷാറാണി
ജയില്‍ എന്ന ചിത്രത്തിലൂടെ ബാലതാരമായി 1966ലാണ് സിനിമാ ലോകത്തേക്കുള്ള തുടക്കം കുറിച്ചത്. തുടർന്ന് മുപ്പതിലേറെ സിനിമകളില്‍ ഉഷാറാണി ബാലതാരമായി മാത്രം അഭിനയിച്ചു.
മലയാളത്തിൽ പ്രേംനസീറിന്റെ മകളായും അനുജത്തിയായും നായികയായുമെല്ലാം അഭിനയിച്ചിരുന്നു.
കമല്‍ഹാസന്റെ നായികയായി അരങ്ങേറ്റം എന്ന ചിത്രത്തിലും ശിവാജി ഗണേശന്‍, എം.ജി.ആര്‍, ജയലളിത എന്നിവര്‍ക്കൊപ്പവും ഉഷാറാണി അഭിനയിച്ചു.
ഏകലവ്യന്‍,അമ്മ അമ്മായി അമ്മ,ഇടവേളയ്ക്ക് ശേഷം അകം, തലസ്ഥാനം, സ്ഥലത്തെ പ്രധാനപയ്യന്‍സ്, അഞ്ചരകല്യാണം, ഭാര്യ, സ്വര്‍ണക്കിരീടം എന്നിങ്ങനെ നിരവധി സിനിമകളില്‍ അഭിനയിച്ചു.അന്തരിച്ച് സംവിധായകന്‍ എം. ശങ്കരനായിരുന്നു ഭര്‍ത്താവ്.

