National News

രാജ്യത്ത് 24 മണിക്കൂറിനുള്ളിൽ 132 മരണം 5,609 പുതിയ കേസുകൾ

ന്യൂ ഡൽഹി : രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തിൽ വർധനവ്. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ 132 മരണപ്പെടുകയും 5,609 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യുകയും ചെയ്തു. 3,435 പേരാണ് ഇതുവരെ രാജ്യത്ത് മരണമടഞ്ഞത്. ആകെ രോഗികളുടെ എണ്ണം 112359.

അതെ സമയം രാജ്യത്തിന്റെ രോഗമുക്തി കണക്കുകൾ ആശ്വാസം നൽകുന്നുണ്ട് പുതിയ കണക്കനുസരിച്ച് 40% പേർക്ക് രോഗമുക്തി നേടാൻ സാധിച്ചുണ്ടെന്നു കണക്കുകൾ പറയുന്നു,. നിലവിൽ 45299 പേർക്കാണ് രോഗമുക്തി നേടിയത്.

ഇന്ത്യയിൽ മഹാരാഷ്ട്രയിലാണ് ഏറ്റവും അധികം രോഗികളുള്ളത് 39297. മരണ സംഖ്യയിൽ രാജ്യത്തിന്റെ മൂന്നിൽ ഒന്ന് ഭാഗവും രോഗികളുടെ എണ്ണത്തിൽ അഞ്ചിൽ രണ്ടു ഭാഗവും മഹാ രാഷ്ട്രയിൽ നിന്നാണ്. ഗുജറാത്തിൽ രോഗ വ്യാപനം തുടരുകയാണ്

യുപിയിൽ ഇതര സംസ്ഥാനത്ത് നിന്നെത്തിയ അതിഥി തൊഴിലാളികളിൽ 1000 എണ്ണത്തിന് മുകളിൽ ആളുകൾക്ക് രോഗബാധ സ്ഥിരീകരിച്ചത് ആശങ്കയുയർത്തിയിട്ടുണ്ട്. കേരളത്തിൽ കഴിഞ്ഞ ദിവസം ഇരുപത്തി നാല് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഒരാൾ ഒഴികെ മറ്റുള്ളവർ വിദേശത്ത് നിന്നും ഇതര സംസ്ഥാനത്ത് നിന്നും എത്തിയ മലയാളികളാണ്

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!