കോഴിക്കോട്: കൊയിലാണ്ടി അരിക്കുളത്ത് ഐസ്‌ക്രീം കഴിച്ചതിനു പിന്നാലെ അവശനിലയിലായി വിദ്യാർഥി മരിച്ച സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന സാഹിറ ഐസ്ക്രീം വാങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു. പൊലീസിന് ലഭിച്ച ഈ സിസിടിവി ദൃശ്യങ്ങൾ കേസിന് വലിയ വഴിതിരാകുമെന്നാണ് പോലീസിന്റെ നിഗമനം.
അരിക്കുളത്തെ സൂപ്പർമാർക്കറ്റിൽ നിന്നും വാങ്ങിയ ഫാമിലി പാക്ക് ഐസ്‌ക്രീമിലാണ് വിഷം ചേർത്തത്. മുഹമ്മദലിയുടെ ഭാര്യയെ ലക്ഷ്യം വെച്ചാണ് വിഷം ചേർത്തതെന്ന് ചോദ്യം ചെയ്യലിൽ താഹിറ കുറ്റം സമ്മതിച്ചു. എന്നാൽ അവർ വീട്ടിൽ ഇല്ലാതിരുന്നതിനെ തുടർന്ന് മകൻ ഇത് കഴിക്കുകയായിരുന്നു. അടുത്തടുത്ത വീടുകളിലാണ് രണ്ട് കുടുംബവും താമസിക്കുന്നത്. താഹിറക്ക് മാനസിക പ്രശ്‌നങ്ങൾ ഉണ്ടെന്നും ഇതുസംബന്ധിച്ച കൂടുതൽ പരിശോധകൾ നടത്തുമെന്നും പോലീസ് പറഞ്ഞു. വ്യക്തി വൈരാഗ്യത്തിന്റെ പേരിലാണ് മുഹമ്മദലിയുടെ ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ചതെന്ന് പ്രതി സമ്മതിച്ചിട്ടുണ്ട്.