തൃശൂർ: കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ നവവരൻ മുങ്ങി മരിച്ചു. കനോലി കനാലില്‍ കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ നിധിന്‍ എന്ന അപ്പുവാണ് മുങ്ങി മരിച്ചത്. നാളെയായിരുന്നു നിധിന്റെ വിവാഹ നശ്ചയിച്ചത്. ഇതിനിടയിലാണ് ദാരുണമായി സംഭവം.
വിവാഹത്തിനെത്തിയ കൂട്ടുകാർക്കൊപ്പം ബോട്ടിങ് നടത്തിയ ശേഷം കുളിക്കാനിറങ്ങിയതായിരുന്നു. കനാലിന്റെ ആഴം കുറഞ്ഞ ഭാഗത്തായിരുന്നു നിധിൻ ഇറങ്ങിയത്. എന്നാൽ മുങ്ങി താഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

