National News

ഗോവധ നിരോധനം;കര്‍ണ്ണാടകയില്‍ നിയമം ഉടന്‍ നടപ്പാക്കുമെന്ന് ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി

Cow Slaughter Ban Will Soon Be A Reality In Karnataka: BJP Leader C T Ravi

കര്‍ണ്ണാടകയില്‍ ഗോവധ നിരോധനം ഉടന്‍ പ്രാബല്യത്തില്‍ വരുമെന്ന് ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി സി.ടി രവി. അടുത്ത നിയമസഭാ സമ്മേളനത്തില്‍ ഗോവധ നിരോധന നിയമം പാസാക്കുമെന്നും അദ്ദേഹം പറഞ്ഞു.

കര്‍ണ്ണാടകയില്‍ സമീപഭാവിയില്‍ തന്നെ ഗോവധ നിരോധനം നടപ്പാക്കും. മൃഗക്ഷേമ വകുപ്പ് മന്ത്രി പ്രഭു ചവാനോട് ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടുണ്ട്. അടുത്ത നിയമസഭാ സമ്മേളനത്തില്‍ നിയമം പാസാക്കുകയും ചെയ്യും, സി.ടി രവി ട്വീറ്റ് ചെയ്തു.

മതപരിവര്‍ത്തനം സംബന്ധിച്ചും വിവാദ പരാമര്‍ശം നടത്തിയ നേതാവാണ് സി.ടി രവി. അലഹബാദ് ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ കര്‍ണ്ണാടകയിലും വിവാഹത്തിനായുള്ള മതംമാറ്റത്തെ നിരോധിക്കുന്ന നിയമം കൊണ്ടുവരുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു
.‘ജിഹാദികള്‍ ഞങ്ങളുടെ സഹോദരിമാരുടെ അന്തസ്സ് ഇല്ലാതാക്കുന്നു. ഇത് കൈയ്യും കെട്ടി നോക്കിനില്‍ക്കില്ല ഞങ്ങള്‍. ഏതെങ്കിലും തരത്തില്‍ ഇത്തരത്തില്‍ മതംമാറ്റത്തിലേര്‍പ്പെടുന്നവര്‍ക്കെതിരെ കഠിനശിക്ഷ ഏര്‍പ്പെടുത്തും’, എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

നേരത്തെ ലൗ ജിഹാദിനെതിരെ നിയമം കൊണ്ടുവരുമെന്ന് കര്‍ണ്ണാടക മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പ പ്രഖ്യാപിച്ചിരുന്നു. നവംബര്‍ 6 നാണ് അദ്ദേഹത്തിന്റ ഈ പ്രഖ്യാപനമുണ്ടായത്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!