ബാലാവകാശ കമ്മീഷന്റെ നേതൃത്വത്തിൽ വിദ്യാഭ്യാസ അവകാശ നിയമം, പോക്സോ, ബാല നീതി നിയമം എന്നിവയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ജില്ലാതല കർത്തവ്യവാഹകരുടെ അവലോകന യോഗം ചേർന്നു. സംസ്ഥാന ബാലവകാശ സംരക്ഷണ കമ്മീഷൻ ചെയർപേഴ്‌സൻ കെ.വി മനോജ് കുമാറിന്റെ അധ്യക്ഷതയിൽ കോഴിക്കോട് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ എ.ഡി. എം സി മുഹമ്മദ് റഫീഖ്, ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ ഷൈനി കെ തുടങ്ങിയവർ സംസാരിച്ചു. യോഗത്തിൽ കുട്ടികളുമായി ബന്ധപ്പെട്ട വിവിധ പദ്ധതികളുടെ പ്രവർത്തന പുരോഗതി വിലയിരുത്തി. കുട്ടികൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾ തടയുന്നതിന് ആവശ്യമായി സ്വീകരിച്ച നടപടികളെ കുറിച്ചും യോഗം ചർച്ച ചെയ്തു. പോക്സോ കേസുകളുമായി ബന്ധപ്പെട്ട നടപടികൾ സമയബന്ധതിതമായി പൂർത്തിയാക്കാൻ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകി.വിദ്യാഭ്യാസ വകുപ്പ്, ആരോഗ്യ വകുപ്പ്, പോലീസ്, എം.വി.ഡി, ഫിഷറീസ്, പട്ടികജാതി പട്ടിക വർഗം, തദ്ദേശ സ്വയഭരണം, എക്സൈസ്, ശിശു ക്ഷേമ സമിതി, ജുവനൈൽ ജസ്റ്റിസ് ബോർഡ് ഉൾപ്പെടെ വിവിധ വകുപ്പ് ഉദ്യോഗസ്ഥർ പങ്കെടുത്തു.