യാത്ര എന്ന സിനിമക്ക് ശേഷം മമ്മൂട്ടി തെലുങ്കിലെത്തുന്നത് മുഴുനീള വില്ലന്‍ റോളിലെന്ന് റിപ്പോര്‍ട്ട്. അഖില്‍ അക്കിനേനി നായകനായ ഏജന്റ് എന്ന സ്പൈ ത്രില്ലറില്‍ പട്ടാള ഓഫീസറായി നെഗറ്റീവ് റോളിലായിരിക്കും മമ്മൂട്ടി എത്തുകയെന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.സിനിമയുടെ യൂറോപ്പ് ഷെഡ്യൂള്‍ അടുത്ത വാരം ആരംഭിക്കാനിരിക്കെ ഈ വേഷത്തിലേക്ക് ആദ്യം പരിഗണിച്ച നടന്മാര്‍ ആരൊക്കെയെന്നതും ആരാധകര്‍ക്കിടയില്‍ വീണ്ടും ചര്‍ച്ചയാവുകയാണ്. മോഹന്‍ലാലിനെയും കന്നഡ താരം ഉപേന്ദ്രയെയുമാണ് ഈ വേഷത്തിലേക്ക് ആദ്യം പരിഗണിച്ചിരുന്നത്. ജൂലൈ 12ന് ഹൈദരാബാദില്‍ ആദ്യ ഷെഡ്യൂള്‍ തുടങ്ങിയ ചിത്രം പ്രധാന ഭാഗങ്ങള്‍ ചിത്രീകരിക്കുന്നത് യൂറോപ്പിലാണ്. യൂറോപ്പ് ഷെഡ്യൂളിലാണ് മമ്മൂട്ടി ജോയിന്‍ ചെയ്യുന്നത്.
തനി ഒരുവനില്‍ അരവിന്ദ് സ്വാമി അവതരിപ്പിച്ച രീതിയില്‍ നായക കഥാപാത്രത്തിനോട് കിടപിടിക്കുന്ന നെഗറ്റീവ് റോളായിരിക്കും ഇതെന്നും റിപ്പോര്‍ട്ടുകളുണ്ട്. മമ്മൂട്ടിയുടെയും അഖില്‍ അക്കിനേനിയുടെയും കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചാണ് സിനിമ നീങ്ങുന്നത്. ചിരഞ്ജീവിയെ നായകനാക്കി സായ് റ നരസിംഹ റെഡ്ഡി സംവിധാനം ചെയ്തയാളാണ് സുരേന്ദര്‍ റെഡ്ഡി.നവാഗതയായ രത്തീന സംവിധാനം ചെയ്യുന്ന പുഴു ചിത്രീകരണം പൂര്‍ത്തിയാക്കിയാണ് മമ്മൂട്ടി ഏജന്റില്‍ ജോയിന്‍ ചെയ്യുന്നത്.
മോഹന്‍ലാലിനെയും ഉപേന്ദ്രയെയും ആദ്യം പരിഗണിച്ചു; അഖില്‍ അക്കിനേനി ചിത്രം ഏജന്റിൽ മമ്മൂട്ടി വില്ലൻ

