ഇരിങ്ങല്ലൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പുതിയ കെട്ടിടത്തിന്റെ ആദ്യഘട്ട ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി നിര്‍വഹിച്ചു. കോഴിക്കോട് ജില്ലാ പഞ്ചായത്ത് 1 കോടി 20 ലക്ഷം രൂപ വകയിരുത്തി യുപി വിഭാഗത്തിനായി മൂന്നു നിലയിലായി 12 ക്ലാസ് മുറികളോടെയാണ് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നത്. ഇതില്‍ നാല് ക്ലാസ്സ് മുറികളാണ് ആദ്യഘട്ടത്തില്‍ നിര്‍മ്മിച്ചത്. ഒളവണ്ണ പഞ്ചായത്തിലെ നൂറ് വര്‍ഷം പിന്നിട്ട ഏക സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളാണ് ഇരിങ്ങല്ലൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍.
ചടങ്ങില്‍ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ മുക്കം മുഹമ്മദ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എന്‍ മനോജ് കുമാര്‍, പഞ്ചായത്ത് പ്രസിഡന്റ് കെ തങ്കമണി, ജില്ലാ പഞ്ചായത്ത് മെമ്പര്‍ സി ഉഷ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പി ഹസീന, ഒളവണ്ണ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ടി പി സുമ, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ വി ശ്രീജ, ഒളവണ്ണ ഗ്രാമപഞ്ചായത്ത് മെമ്പര്‍ കെപി വിജയലക്ഷ്മി, എം ഉഷാദേവി, പിടിഎ പ്രസിഡണ്ട് കെ ടി ഷൈജു തുടങ്ങിയവര്‍ സംസാരിച്ചു.

