ന്യൂഡല്‍ഹി: വിമാനത്താവള പരിസരത്തെ തടസ്സങ്ങള്‍ നീക്കാന്‍ കരട് നിയമം വിജ്ഞാപനം ചെയ്ത് കേന്ദ്രസര്‍ക്കാര്‍. ഉയര പരിധി ലംഘിക്കുന്ന കെട്ടിടങ്ങളും മരങ്ങളും വേഗത്തില്‍ നീക്കം ചെയ്യാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.
കരട് നിയമപ്രകാരം കെട്ടിടങ്ങള്‍ പൊളിക്കുന്നതിന് നിര്‍ദേശം നല്‍കാന്‍ ഡിജിസിഎയ്ക്കാണ് അധികാരം. ഉത്തരവുകള്‍ പാലിക്കുന്നവര്‍ക്ക് 2024ലെ ഇന്ത്യന്‍ വിമാന നിയമം അനുസരിച്ചുള്ള നഷ്ടപരിഹാരം അവകാശപ്പെടാം.
നിര്‍ദേശം പാലിച്ചില്ലെങ്കില്‍ ജില്ലാ കലക്ടര്‍ക്ക് പൊളിക്കല്‍ നടപടി സ്വീകരിക്കാം. വിമാനത്താവളങ്ങളുടെ പരിസരത്തുള്ള കെട്ടിടങ്ങളുടെയും മരങ്ങളുടെയും സര്‍വ്വേ നടത്താനും നിര്‍ദേശമുണ്ട്.