ചൂലൂര്‍: വിദ്യാര്‍ത്ഥികള്‍ക്ക് കാശ്മീരിന്റെ ചിത്രമില്ലാത്ത ഇന്ത്യയുടെ അപൂര്‍ണ ഭൂപടം അച്ചടിച്ച് ഡയറി നല്‍കിയ വിഷയത്തില്‍ സാക്രട് ഹാര്‍ട്ട് സ്‌കൂളിലേക്ക് എസ്എഫ്‌ഐ യും എബിവിപിയും മാര്‍ച്ച് നടത്തി.
ഡയറിയിലെ ഭൂപടം സഹിതം ഒരു സ്വകാര്യ ചാനലില്‍ വാര്‍ത്തയായി വന്നതോടെയാണ് സംഭവം വിവാദമാവുകയായിരുന്നു. തുടര്‍ന്ന് ഇന്നലെ തന്നെ കുന്ദമംഗലം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ രാജീവ് കുമാര്‍,എസ്ഐ ജോര്‍ജ്ജ് ഉള്‍പ്പെടെ സ്‌കൂളില്‍ എത്തി പരിശോദന നടത്തിയുരുന്നു.
ഡയറിയില്‍ രേഖപ്പെടുത്തിയ ഭൂപടം സ്‌കൂളിന്റെ അറിവോടെ അല്ല എന്നും പ്രിന്റ് ചെയ്ത പ്രസ്സില്‍ നിന്നും സംഭവിച്ച അപാകത ആണെന്നുമാണ് സ്‌കൂളിന്റെ വാദം. ലോക ഭൂപടം നല്‍കിയപ്പോള്‍ ഗൂഗിളില്‍ നിന്നും പ്രിസിലെ ജീവനക്കാര്‍ ഭൂപടം എടുത്തു നല്‍കുകയായിരുന്നു. വിഷയത്തില്‍ എസ്എഫ്‌ഐ നടത്തിയ മാര്‍ച്ചില്‍ സ്‌കൂള്‍ മാപ്പ് രേഖപ്പെടുത്തുകയും പിഴവ് പറ്റിയതായി എഴുതി നല്‍കുകയും ചെയ്തിട്ടുണ്ട്.