Trending

മുഖ്യമന്ത്രിക്ക് ധനകാര്യം അടക്കമുള്ള വകുപ്പുകൾ; ആഭ്യന്തരവും വിജിലന്‍സും ചെന്നിത്തലയ്ക്ക്; മന്ത്രിമാരുടെ വകുപ്പുകൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം: ജനപ്രിയ പ്രഖ്യാപനങ്ങളുമായി അധികാരത്തിലെത്തിയ വി.ഡി. സതീശൻ സർക്കാരിലെ മന്ത്രിമാരുടെ വകുപ്പുകൾ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി വി.ഡി. സതീശൻ ധനകാര്യം, പൊതുഭരണം, തുറമുഖം, നിയമം, പിആര്‍ഡി തുടങ്ങിയ വകുപ്പുകൾ കൈകാര്യം ചെയ്യും. ആഭ്യന്തരം, വിജിലൻസ് എന്നീ വകുപ്പുകൾ രമേശ് ചെന്നിത്തലയും വ്യവസായം, ഐടി വകുപ്പുകൾ പി.കെ. കുഞ്ഞാലിക്കുട്ടിയും കൈകര്യം ചെയ്യും.

  • വി.ഡി. സതീശന്‍ – ധനകാര്യം, പൊതുഭരണം, തുറമുഖം
  • പി.കെ. കുഞ്ഞാലിക്കുട്ടി – വ്യവസായം, ഐടി
  • രമേശ് ചെന്നിത്തല – ആഭ്യന്തരം, വിജിലന്‍സ്, കയര്‍
  • സണ്ണി ജോസഫ്– വൈദ്യുതി, പാര്‍ലമെന്ററികാര്യം, പരിസ്ഥിതി
  • കെ. മുരളീധരന്‍ – ആരോഗ്യം, ദേവസ്വം
  • മോന്‍സ് ജോസഫ് – ജലവിഭവം
  • ഷിബു ബേബി ജോണ്‍– വനം
  • അനൂപ് ജേക്കബ്– ഭക്ഷ്യ-സിവില്‍ സപ്ലൈസ്
  • സി.പി. ജോണ്‍ – ഗതാഗതം
  • എ.പി. അനില്‍കുമാര്‍ – റവന്യൂ
  • എന്‍. ഷംസുദ്ദീന്‍ – വിദ്യാഭ്യാസം, ന്യൂനപക്ഷ ക്ഷേമം
  • പി.സി. വിഷ്ണുനാഥ് – ടൂറിസം, സാംസ്‌കാരികം
  • റോജി എം. ജോണ്‍ – ഉന്നതവിദ്യാഭ്യാസം
  • ബിന്ദു കൃഷ്ണ – തൊഴില്‍, വനിതാശിശുക്ഷേമം
  • എം. ലിജു – എക്സൈസ്, സഹകരണം
  • കെ.എം. ഷാജി – തദ്ദേശ സ്വയംഭരണം
  • പി.കെ. ബഷീര്‍ – പൊതുമരാമത്ത്
  • വി.ഇ. അബ്ദുല്‍ ഗഫൂര്‍ – ഫിഷറീസ്, സാമൂഹികക്ഷേമം
  • ടി. സിദ്ദിഖ് – കൃഷി
  • കെ.എ. തുളസി – പിന്നാക്കക്ഷേമം
  • ഒ.ജെ. ജനീഷ് – യുവജനക്ഷേമം

നാളെ ചേരുന്ന നിയമസഭ സമ്മേളനത്തിൽ പുതിയതായി തെരഞ്ഞെടുക്കപ്പെട്ട എല്ലാ എംഎൽഎമാർക്കും സത്യവാചകം ചൊല്ലിക്കൊടുക്കുന്നത് ജി. സുധാകരനായിരിക്കും.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!