Trending

ഞാന്‍ നിങ്ങളോട് അപേക്ഷിക്കുകയാണ് എന്‍റെ മകനെ ഇതില്‍ നിന്നും മുക്തനാക്കണം; ഷാരൂഖ് ഖാൻ-വാങ്കഡെ വാട്ട്‌സ്ആപ്പ് ചാറ്റ് പുറത്ത്

ആര്യൻഖാനെ മുംബൈ മയക്കുമരുന്ന് കേസിൽനിന്നൊഴിവാക്കണമെന്നപേക്ഷിച്ച് മുൻ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ മേധാവി സമീർ വാങ്കഡെക്ക് ഷാരൂഖ് ഖാൻ അയച്ച വാട്ട്സ്ആപ്പ് ചാറ്റ് പുറത്ത് .
സമീർ വാങ്കഡെയുമായി ഷാരൂഖ് നടത്തിയ സംഭാഷണമാണിതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

“ഞാന്‍ നിങ്ങളോട് അപേക്ഷിക്കുകയാണ് എന്‍റെ മകനെ ഇതില്‍ നിന്നും മുക്തനാക്കണം. എന്‍റെ മകനോ കുടുംബത്തിനോ ഇതില്‍ ഒരു പങ്കും ഇല്ല. ഈ സംഭവത്തിന് ശേഷം ആരോടും സംസാരിക്കാന്‍ പോലും എനിക്ക് സാധിക്കുന്നില്ല”- ചാറ്റില്‍ പറയുന്നു.

ഷാരൂഖിന്‍റെതെന്ന് പറയുന്ന ചാറ്റിന് ആശ്വസിപ്പിക്കുന്ന രീതിയിലാണ് സമീർ വാങ്കഡെയുടെതെന്ന് പറയുന്ന ചാറ്റ് വരുന്നത്. “പ്രിയപ്പെട്ട ഷാരൂഖ്. അടുത്തുനടന്ന സംഭവങ്ങളില്‍ ഇനിക്കും വേദനയുണ്ട്. ആരെയും ഇതൊന്നും സന്തോഷിപ്പിക്കുന്നില്ലെന്ന് അറിയാം. എന്‍റെ ഭാഗത്തുള്ള ഒരാളും മനപ്പൂര്‍വ്വം ആര്യനെ ഇതിലേക്ക് വലിച്ചിഴച്ചിട്ടില്ല. എന്നെ വിശ്വസിക്കുക. ചില നിയമ കാര്യങ്ങള്‍ അവഗണിക്കാന്‍ സാധിക്കില്ല. അതിനാല്‍ ക്ഷമയോടെ കാത്തിരിക്കും. എല്ലാം ശരിയാകും” – വാങ്കഡെയുടെതെന്ന് പറയുന്ന ചാറ്റില്‍ പറയുന്നു.

എന്നാൽ ഈ വാട്ട്സ്ആപ്പ് ചാറ്റിന്‍റെ ആധികാരികത ചോദ്യം ചെയ്ത് ഷാരൂഖിന്‍റെ അടുത്ത വൃത്തങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട് .

ഷാരൂഖ് ഖാന്റെ അടുത്ത സുഹൃത്ത് ഈ വാട്ട്സ്ആപ്പ് ചാറ്റ് വ്യാജമാണെന്ന് ആരോപിച്ചിട്ടുണ്ട്. ഷാരൂഖ് ഒരിക്കലും വാട്ട്‌സ്ആപ്പ് ഉപയോഗിക്കുന്നില്ലെന്നും, ചാറ്റില്‍ ഉപയോഗിച്ചിരിക്കുന്ന ഭാഷ, അപേക്ഷിക്കുന്ന രീതി ഇവയൊന്നും ഒരിക്കലും ഷാരൂഖ് ചെയ്യുന്ന രീതിയില്‍ അല്ലെന്ന് പേര് വെളിപ്പെടുത്താത്ത സുഹൃത്ത് പറയുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!