കോഴിക്കോട് : നിരത്തിലറങ്ങുന്ന ആളുകളെയും,വാഹനങ്ങളെയും കൃത്യമായി പരിശോധന നടത്തണം,ജനങ്ങളുടെ സുരക്ഷ ഉറപ്പു വരുത്തണം. ഇതിനിടയിൽ ഓരോ ദിവസവും ഭക്ഷണം എപ്പോൾ കഴിക്കാനാകുമെന്നു പോലും ഉറപ്പില്ല. വീട്ടിൽ എത്തുന്നത് സാധാരണ ദിവസങ്ങളിൽ നിന്നും മാറി കുറഞ്ഞു വന്നു. ഏതൊരു പോലീസ് ഉദ്യോഗസ്ഥന്റെയും അവസ്ഥയാണിത്. എന്നാൽ ഈ കാലത്തും കിട്ടുന്ന സമയം കരവിരുതിനും കൃഷിക്കുമായി സമയം കണ്ടെത്തി മാതൃകയാവുകയാണ് വെള്ളന്നൂർ വലിയ മണ്ണിൽ സ്വദേശികളായ പോലീസ് ദമ്പതികളായ ഷിജുവും ഭാര്യ ബിനിഷയും.
കോഴിക്കോട് കൺട്രോൾ റൂംസ്റ്റേഷനിലാണ് ഷിജു ജോലി ചെയ്യുന്നത് നേരത്തെ തന്നെ മികച്ചൊരു വോളി ബോൾ താരവും കർഷകനുമായിരുന്നു ഷിജു. ഭാര്യ ബിനിഷ കുന്ദമംഗലം സ്റ്റേഷനിലും ജോലി ചെയ്യുന്നു. സംഘർഷമില്ലാതെ സേവനം അനുഷ്‌ഠിക്കുന്ന ഇരു പേരും കഴിഞ്ഞ കുറച്ചു കാലമായി ലഭിക്കുന്ന ഒഴിവു സമയം എങ്ങനെ ഉപയോഗപെടുത്തമെന്ന ചിന്തയിലാണ് ഇത്തരമൊരു പ്രവൃത്തിയിലേക്ക് നീങ്ങിയത്.

. വീട്ടു പറമ്പിലെ പാഴ് വസ്തുക്കളും ചിരട്ടയും ,ചകിരിയും, “തേങ്ങാക്കുല ” വരെ ഇവരുടെ കരവിരുതിൽ മനോഹരമായ അലങ്കാര വസ്തുക്കളായി മാറി. ഇത് മാത്രമല്ല വീട്ടു വളപ്പിൽ കുലച്ചു നിൽക്കുന്ന വാഴ, പന്തലുച്ചു വിളവെടുപ്പിനു കാത്തു നിൽക്കുന്ന പടവലം തുടങ്ങിയ നിരവധി പച്ചക്കറികൾ കാണുമ്പോൾ ആർക്കും ആശ്ചര്യം തോന്നും. ഇതിനു പുറമെ വീടിനു മുറ്റത്തായി നിർമ്മിച്ച പൂന്തോട്ടത്തിൽ നിലവിൽ പൂക്കൾ വിരിഞ്ഞു തുടങ്ങി. ഇതെല്ലാം ഈ ലോക്ക് ഡൗൺ കാലത്ത് ദമ്പതികൾ ചേർന്ന് നിർമ്മിച്ചതാണ്. ഇവർക്കൊപ്പം നാലു വയസ്സുകാരൻ മകൻ നവതേജ് ഈ ഉദ്യമത്തിൽ പങ്കാളിയാവുന്നു.

നിർമ്മിക്കാനായി ദിവസങ്ങൾ വേണ്ടി വരുന്ന കരവിരുതുകളിൽ പലതും നമ്മെ അത്ഭുതപെടുത്തുന്നതാണ്. ചിരട്ടയിൽ തീർത്ത ഓംകാരം, പൂക്കൾ, കുപ്പികളിൽ പെയിന്റ് ഉപയോഗിച്ച് വരച്ച മനോഹര ചിത്രം തുടങ്ങി നിരവധി വസ്തുക്കൾ. ലോക്ക് ഡൗൺ കാലത്ത് വെറുതെയിരുന്ന് മടുത്തെന്ന് പരാതി പറയുന്ന പലർക്കും നിത്യേന ജോലി ഉണ്ടായിട്ടും വീട്ടിലെത്തി ലഭിക്കുന്ന ഒഴിവു സമയങ്ങളിൽ ഈ ദമ്പതികൾ തീർത്ത സൃഷ്‌ടികൾ ഏറെ മാതൃക തന്നെയാണ് പ്രചോദനമാണ്.

നിലവിൽ രാജ്യത്ത് ഇളവുകൾ വന്നെത്തി എങ്കിലും സമയം വൈകീട്ടില്ല ലഭ്യമാകുന്ന ഒഴിവു സമയങ്ങൾ സ്വയം പര്യാപ്‌തരായി ജീവിക്കാൻ നമ്മൾക്കും സാധ്യമാകും. ഇനിയുള്ള കാലം നമ്മളും ഇത്തരം പ്രവർത്തനങ്ങൾക്കായി സമയം കണ്ടെത്തണമെന്നത് ഇവർ നമ്മെ പഠിപ്പിക്കുന്നു. കാക്കിക്കുള്ളിലെ കലാകാരിക്കും കർഷകനും കുന്ദമംഗലം ന്യൂസ് ഡോട്ട് കോമിന്റെ ബിഗ് സല്യൂട്ട്.

