Trending

മർകസ് സ്ഥാപകദിനം ആചരിച്ചു

കോഴിക്കോട്: വിദ്യാഭ്യാസ-സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളുമായി അരനൂറ്റാണ്ടിലേക്ക് ചുവടുവെക്കുന്ന മർകസിന്റെ 48-ാമത് സ്ഥാപക ദിനാചരണം പൗഢമായി. കാരന്തൂരിലെ സെൻട്രൽ ക്യാമ്പസിൽ നടന്ന പതാകയുയർത്തലിന് ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ നേതൃത്വം നൽകി. മർകസിലൂടെ ജീവിതത്തിന്റെ മാർഗരേഖ തയ്യാറാക്കിയ അനവധി ജനങ്ങളുടെ സന്തോഷത്തിന്റെ ആഘോഷമാണ് മർകസ് ദിനാചരണങ്ങൾ എന്നും കൂടുതൽ ഉത്സാഹത്തോടെ സാമൂഹിക ഉന്നമനത്തിന് വേണ്ടി പ്രവർത്തിക്കാനാണ് മർകസ് കുടുംബം ലക്ഷ്യമിടുന്നതെന്നും ഉസ്താദ് സന്ദേശത്തിൽ പറഞ്ഞു.
മർകസ് വൈസ് പ്രസിഡന്റ് സയ്യിദ് അബ്ദുൽ ഫത്താഹ് അഹ്ദൽ അവേലം ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പേരോട് അബ്‌ദുറഹ്‌മാൻ സഖാഫി സന്ദേശം നൽകി. പിടിഎ റഹീം എംഎൽഎ മുഖ്യാതിഥിയായി. കൽത്തറ അബ്ദുൽഖാദിർ മദനി, ജീവനക്കാർ, വിദ്യാർഥികൾ സംബന്ധിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!