National News

ജഹാംഗീർപുരിയിൽ ഒഴിപ്പിക്കൽ നടപടിക്ക് സുപ്രീം കോടതി സ്‌റ്റേ

ഡൽഹി ജഹാംഗീർപുരിയിൽ അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിക്കൽ നടപടി നിര്‍ത്തിവയ്ക്കാന്‍ സുപ്രീം കോടതി നിര്‍ദേശം.നോർത്ത് മുനിസിപ്പൽ കോർപ്പറേഷൻ്റെ നേതൃത്വത്തിലായിരുന്നു പൊളിക്കൽ നടപടികൾ പുരോഗമിക്കുന്നത്. ഉദ്യോഗസ്ഥർക്ക് മതിയായ സുരക്ഷ ഒരുക്കാൻ ഡൽഹി പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്. സ്ഥലത്ത് കേന്ദ്ര സേനയും എത്തിയിട്ടുണ്ട്.രാവിലെ കോടതി ചേര്‍ന്നയുടന്‍ അഭിഭാഷകന്‍ ഇക്കാര്യം കോടതിയുടെ ശ്രദ്ധയില്‍ പെടുത്തുകയായിരുന്നു. അടിയന്തര ഇടപെടല്‍ വേണമെന്നും കെട്ടിടങ്ങള്‍ പൊളിക്കാന്‍ തുടങ്ങിയതായും അഭിഭാഷകന്‍ അറിയിച്ചു. ഹര്‍ജി നല്‍കാന്‍ നിര്‍ദേശിച്ച കോടതി ജഹാംഗീര്‍പുരിയില്‍ തല്‍സ്ഥിതി തുടരാന്‍ ഉത്തരവിട്ടു. നാളെ കേസില്‍ വിശദമവാദം കേള്‍ക്കും.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!