
തിരൂരങ്ങാടി മോട്ടോർ വാഹന വകുപ്പിന്റെ വാഹനം കട്ടപ്പുറത്തായത്തോടെ വാഹന പരിശോധന നടത്താൻ വാഹനമില്ല. വാഹനമില്ലാതായതോടെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും ഏറെ ദുരിതത്തിലാണ്. തിരൂരങ്ങാടി സബ് ആർടി ഓഫീസിൽ വാഹനം ഇല്ലാതെയായിട്ട് രണ്ടാഴ്ച കഴിഞ്ഞു.15 വർഷം കഴിഞ്ഞ സർക്കാർ വാഹനങ്ങൾ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് സബ് ആർ ടി ഓഫീസിലെ വാഹനം ഒഴിവാക്കിയത്.തിരൂരങ്ങാടി മോട്ടോർ വാഹന വകുപ്പിന് സ്വന്തമായി ഉണ്ടായിരുന്ന വാഹനം കട്ടപ്പുറത്തായി. ടാക്സ് ഇനത്തിലും മറ്റുമായി അധിക വരുമാനമുള്ള മലപ്പുറം ജില്ലയിൽ ഏറ്റവും തിരക്കുള്ള ഓഫീസുകളിൽ ഒന്നാണ് തിരൂരങ്ങാടി സബ് ആർ ടി ഓഫീസ്.

