
പാലക്കാട് എലപ്പുള്ളിയിൽ ബ്രൂവറി വരാൻ അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. എലപ്പുള്ളി ബ്രൂവറയിൽ സർക്കാറുമായി സംവാദത്തിന് തയ്യാറാണെന്നും മുഖ്യമന്ത്രിയുടെ തീരുമാനം ഇടതുമുന്നണിയിൽ അടിച്ചേൽപ്പിക്കുകയായിരുന്നുവെന്നും വി.ഡി സതീശൻ പറഞ്ഞു.ഒയാസിസ് കമ്പനി വന്ന വഴി സുതാര്യമല്ലെന്നും അഴിമതിയിലൂടെയാണ് വന്നതെന്നും അദ്ദേഹം പറഞ്ഞു. ഭൂഗർഭജലം മലിനമാക്കിയതിന് കുറ്റവാളിയായി നിൽക്കുന്ന കമ്പനിയാണ് ഒയാസിസ്. എലപ്പുള്ളി രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശമാണ്. മലമ്പുഴ ഡാമിൽ ആവശ്യത്തിന് വെള്ളമില്ല. തീരുമാനങ്ങൾ മുഖ്യമന്ത്രി അടിച്ചേൽപ്പിക്കുന്നു. എലപ്പുള്ളിയിൽ മദ്യ നിർമ്മാണ ശാല പാടില്ല. മലമ്പുഴയിൽ വെള്ളമില്ല. വെള്ളം എത്ര വേണമെന്ന് ഇതുവരെ ഒയാസിസ് കമ്പനി പറഞ്ഞിട്ടില്ല. സർക്കാരിന് കൊടുത്ത അപേക്ഷയിലും അതില്ല. തെറ്റായ വഴിയിലൂടെയാണ് കമ്പനി വന്നത്. സിപിഐ എന്തിന് കീഴടങ്ങി? ആര്‍ജെഡിയുടെ എതിര്‍പ്പും വിഫലമായി’- വി.ഡി സതീശൻ പറഞ്ഞു.ശശി തരൂരിനെ തിരുത്തേണ്ടത് ദേശീയ നേതൃത്വമാണെന്നും താൻ അതിന് ആളല്ലെന്നും വി.ഡി സതീശൻ പറഞ്ഞു. തരൂരുമായി കൊമ്പ് കോർക്കാനില്ലെന്നും ലേഖനത്തിലെ കണക്കിൽ തെറ്റ് ഉണ്ടെന്ന് മാത്രമാണ് താൻ പറഞ്ഞതെന്നും സതീശൻ വ്യക്തമാക്കി. കോൺഗ്രസിൽ നേതാക്കൾ തമ്മിൽ ഒരു തർക്കവുമില്ലെന്നും മുസ്‍ലിം ലീഗിന് കോൺഗ്രസിനെ കുറിച്ച് അതൃപ്തിയില്ലെന്നും അദ്ദേഹം പറഞ്ഞു.