
ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ ഇന്നിറങ്ങുന്നു.എട്ട് വർഷത്തെ ഇടവേളയ്ക്കു ശേഷമെത്തിയ ചാമ്പ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റിൽ ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യയുടെ ആദ്യ എതിരാളികൾ ബംഗ്ലാദേശാണ്. ഏട്ട് ടീമുകൾ മാറ്റുരക്കുന്ന ചാമ്പ്യൻസ് ട്രോഫിയിൽ പാകിസ്താന്‍, ന്യൂസിലാന്‍ഡ്, ബംഗ്ലാദേശ് എന്നിവരടങ്ങുന്ന ഗ്രൂപ് എയിലാണ് ഇന്ത്യ ഉൾപ്പെടുന്നത്.പകൽ 2.30ന് ദുബായ് ഇന്റർനാഷണൽ സ്‌റ്റേഡിയത്തിലാണ് മത്സരം നടക്കുക. ടൂർണമെന്റിന് ആതഥേയത്വം വഹിക്കുന്ന പാകിസ്ഥാനിലേക്ക് പോകാൻ തയ്യാറാകാത്ത സാഹചര്യത്തിൽ ഇന്ത്യയുടെ കളികളെല്ലാം സംഘടിപ്പിച്ചിരിക്കുന്നത് ദുബായിലാണ്.