പി എസ് സി ഉദ്യോഗാര്‍ത്ഥികളുടെ സമരത്തിനു മുന്നില്‍ മുട്ടുമടക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍, പിന്നീട് മുട്ടില്‍ ഇഴയേണ്ടി വരുമെന്ന് മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. ആഴക്കടല്‍ മത്സ്യ ബന്ധനവുമായി ബന്ധപ്പെട്ട കരാറില്‍ മുഖ്യമന്ത്രി അറിയാതെ ഒന്നും നടക്കില്ല. മേഴ്‌സിക്കുട്ടിയമ്മയ്ക്ക് മാത്രമായി ഇക്കാര്യത്തിലൊരു തീരുമാനവും എടുക്കാനാവില്ല. പദ്ധതി കയ്യോടെ പിടിച്ചപ്പോള്‍ ഒഴിഞ്ഞു മാറുകയാണ് സര്‍ക്കാരെന്നും കുഞ്ഞാലികുട്ടി ആരോപിച്ചു.
സമരത്തിനു മുന്നില്‍ മുട്ടുമടക്കാന്‍ തയ്യാറായില്ലെങ്കില്‍, പിന്നീട് മുട്ടില്‍ ഇഴയേണ്ടി വരും; പി.കെ കുഞ്ഞാലിക്കുട്ടി
