National News

ബംഗാളിനു പിന്നാലെ അസമിലും കൈകോര്‍ത്ത് കോണ്‍ഗ്രസും ഇടതുപക്ഷവും; ലക്ഷ്യം ബിജെപിക്കെതിരെ സഖ്യം

നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കവെ പശ്ചിമ ബംഗാളിന് പിന്നാലെ അസമിലും പുതിയ സഖ്യ നീക്കവുമായി കോണ്‍ഗ്രസും ഇടതുപക്ഷവും. അസമില്‍ ഇടതുപക്ഷവുമായി ചേര്‍ന്ന് കോണ്‍ഗ്രസ് പുതിയ സഖ്യത്തിന് രൂപം നല്‍കി. ചൊവ്വാഴ്ചയാണ് പ്രഖ്യാപനം നടത്തിയത്.

സി.പി.ഐ, സി.പി.ഐ.എം, സി.പി.ഐ.എം.എല്‍, എ.ഐ.യു.ഡി.എഫ്, അഞ്ചാലിക് ഗണ മോര്‍ച്ച എന്നീ കക്ഷികള്‍ക്കൊപ്പമാണ് കോണ്‍ഗ്രസിന്റെ സഖ്യം. അസം നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പുറത്താക്കാന്‍ സഖ്യകക്ഷികള്‍ ഒരുമിച്ച് പോരാടുമെന്നും അസമിലെ മറ്റ് പ്രാദേശിക പാര്‍ട്ടികളെയും ബി.ജെ.പി വിരുദ്ധ പാര്‍ട്ടികളെയും തങ്ങളുടെ സഖ്യത്തിലേക്ക് സ്വാഗതം ചെയ്യുന്നെന്നും അസം കോണ്‍ഗ്രസ് അധ്യക്ഷന്‍ റിപുന്‍ ബോറ പറഞ്ഞു.

എന്നാല്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആരായിരിക്കും എന്നതില്‍ സഖ്യം നിലവില്‍ വ്യക്തത വരുത്തിയിട്ടില്ല.മാര്‍ച്ച്-ഏപ്രില്‍ മാസത്തിലായിരിക്കും അസമില്‍ നിയമസഭാ തെരഞ്ഞെടുപ്പ്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!