information Kerala Local News

അറിയിപ്പുകള്‍

മടങ്ങിയെത്തിയ പ്രവാസികള്‍ക്ക് വായ്പ പ്രവാസി കോ ഓപ്പറേറ്റീവ് സൊസൈറ്റി വഴിയും നല്‍കും

ട്രാവന്‍കൂര്‍ പ്രവാസി ഡെവലപ്പ്മെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ നിന്നും പ്രവാസി പുനരധിവാസ പദ്ധതി (NDPREM) വായ്പയുടെ വിതരണ ഉദ്ഘാടനം നോര്‍ക്ക റൂട്ട്സ് സി ഇ ഒ ഹരികൃഷ്ണന്‍ നമ്പൂതിരി നിര്‍വഹിച്ചു. വെഞ്ഞാറമൂട് സ്വദേശി മുജീബ് ഖാന്‍ ആദ്യ വായ്പ ഏറ്റുവാങ്ങി. സംഘം പ്രസിഡന്റ് കെ സി സജീവ് തൈക്കാട് നോര്‍ക്ക റൂട്ട്സ് ജനറല്‍ മാനേജര്‍ ഡി ജഗദീഷ് സൊസൈറ്റി സെക്രട്ടറി രേണി വിജയന്‍ , ബി അനൂപ് പങ്കെടുത്തു.
മടങ്ങിയെത്തിയ പ്രവാസികള്‍ക്ക് നോര്‍ക്കയുടെ 15 ശതമാനം മൂലധന സബ്സിഡിയോടെ 30 ലക്ഷം രൂപ വരെ സ്വയം സംരംഭം തുടങ്ങാന്‍ വായ്പ നല്‍കും. നിലവില്‍ 16 പ്രമുഖ ബാങ്കുകള്‍ വഴി വായ്പ നല്‍കി വരുന്നുണ്ട്.
കൂടുതല്‍ വിവരം നോര്‍ക്ക റൂട്സിന്റെ ടോള്‍ ഫ്രീ നമ്പറായ 1800 425 3939 (ഇന്ത്യയില്‍ നിന്നും), 00918802012345 (വിദേശത്തു നിന്നും) (മിസ്ഡ് കാള്‍ സേവനം) നമ്പറുകളില്‍ ലഭിക്കും.
പി.എന്‍.എക്‌സ്. 332/2021

പി.ജി ഡിപ്ലോമ ഇന്‍ ഇന്‍ഡസ്ട്രിയല്‍ ഓട്ടോമേഷന്‍ കോഴ്സിലേക്ക് അപേക്ഷിക്കാം

കെല്‍ട്രോണിന്റെ ആയുര്‍വേദ കോളേജിനടുത്തുള്ള നോളഡ്ജ് സെന്ററില്‍ ഇന്‍ഡസ്ട്രിയല്‍ മേഖലയില്‍ ആറ് മാസം ദൈര്‍ഘ്യമുള്ള പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ഇന്‍ഡസ്ട്രിയല്‍ ഓട്ടോമേഷന്‍ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിഗ്രി പാസ്സായവര്‍ക്കും നിലവില്‍ പഠിക്കുന്നവര്‍ക്കും അപേക്ഷിക്കാം. ഓണ്‍ലൈന്‍ ക്ലാസ്സുകളും ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് കെല്‍ട്രോണ്‍ നോളഡ്ജ് സെന്റര്‍, റാം സമ്രാട് ബില്‍ഡിംഗ്, ആയുര്‍വേദ കോളേജിന് എതിര്‍വശം, ധര്‍മ്മാലയം റോഡ്, തിരുവനന്തപുരം-1 എന്ന വിലാസത്തില്‍ ബന്ധപ്പെടണം. ഫോണ്‍: 0471-4062500, 8086691933.
പി.എന്‍.എക്‌സ്. 333/2021

സൗജന്യ തൊഴിലധിഷ്ഠിത കോഴ്സില്‍ സീറ്റൊഴിവ്

ദേശീയ നഗര ഉപജീവന പദ്ധതിക്കു കീഴില്‍ തിരുവനന്തപുരം മോഡല്‍ ഫിനിഷിങ് സ്‌കൂളില്‍ 25ന് ആരംഭിക്കുന്ന ഇലക്ട്രീഷ്യന്‍ ഡൊമസ്റ്റിക് സൊല്യുഷന്‍സ് സൗജന്യ കോഴ്സില്‍ ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷിക്കാം. എസ്.എസ്.എല്‍.സിയാണ് യോഗ്യത. പ്രായപരിധി 18-30 വയസ്. കോഴ്സ് കാലാവധി മൂന്ന് മുതല്‍ നാല് മാസം വരെയാണ്. അപേക്ഷകര്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍, നെടുമങ്ങാട്, നെയ്യാറ്റിന്‍കര, കഴക്കൂട്ടം, ആറ്റിങ്ങല്‍ എന്നീ മുനിസിപ്പാലിറ്റി പരിധിയില്‍ സ്ഥിരതാമസക്കാരായിരിക്കണം. ബി.പി.എല്‍ വിഭാഗത്തില്‍പ്പെട്ടവരോ ഒരു ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക കുടുംബ വരുമാനമുള്ളവരുമായിരിക്കണം. താല്പര്യമുള്ളവര്‍ മോഡല്‍ ഫിനിഷിങ് സ്‌കൂള്‍ ഓഫീസുമായോ അല്ലെങ്കില്‍ താമസിക്കുന്ന മുനിസിപ്പാലിറ്റി/ കോര്‍പ്പറേഷനിലെ എന്‍.യു.എല്‍.എം ഓഫീസുമായോ ബന്ധപ്പെടുക. ഫോണ്‍: 0471-2307733, 8547005050.
പി.എന്‍.എക്‌സ്. 334/2021

കരകൗശല വികസന കോര്‍പ്പറേഷന്‍ മെഗാ വില്പന മേള ഫെബ്രുവരി മുതല്‍

കരകൗശല വികസന കോര്‍പ്പറേഷന്റെ പ്രധാന ഷോറൂമായ എസ്.എം.എസ്.എം. ഇന്‍സ്റ്റിറ്റ്യൂട്ടിലും സെന്റനറി ബില്‍ഡിംഗിലെ തീം ഷോറൂമിലും സ്ഥിരം എക്സിബിഷന്‍ വേദിയിലും ഫെബ്രുവരി ഒന്നു മുതല്‍ മാര്‍ച്ച് 31 വരെ കരകൗശല കൈത്തറി ഉല്‍പന്നങ്ങളുടെ മെഗാ വില്പന മേള സംഘടിപ്പിക്കുന്നു. മേളയില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ള കലാകാരന്‍മാരും സ്ഥാപനങ്ങളും ഓഫീസുമായി ബന്ധപ്പെടണം. ബന്ധപ്പെടേണ്ട വ്യക്തി: ആര്‍. അനില്‍ കുമാര്‍. ഫോണ്‍: 0471-2330298, 9895510207.
പി.എന്‍.എക്‌സ്. 335/2021

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!