National News

മൃതദേഹം കഷ്ണങ്ങളാക്കാൻ ഉപയോഗിച്ച ആയുധം കണ്ടെടുത്തു;ശ്രദ്ധ കൊലക്കേസിൽ വിവരങ്ങൾ പുറത്ത്

ശ്രദ്ധ കൊലക്കേസിൽ മൃതദേഹം 35 കഷണങ്ങളാക്കാൻ ഉപയോ​ഗിച്ചതെന്ന് കരുതുന്ന ആയുധം കണ്ടെടുത്തു. പ്രതി അഫ്താബിൻറെ മെഹ്റോളിയിലെ ഫ്ലാറ്റിൽ നിന്നാണ് ആയുധം കണ്ടെടുത്തത്. ഫ്ലാറ്റിൽ നിന്ന് കറുത്ത കട്ടിയുള്ള പ്ലാസ്റ്റിക് സഞ്ചിയും കണ്ടെടുത്തതായി പൊലീസ് വ്യക്തമാക്കി. മെഹ്‌റൗളിയിലെ വനമേഖലയില്‍ പോലീസ് നടത്തിയ തിരച്ചിലില്‍ ശ്രദ്ധയുടേതെന്ന് കരുതുന്ന മൂന്ന് അസ്ഥികള്‍ കൂടി കണ്ടെത്തിയിട്ടുണ്ട്. തുടയെല്ല് അടക്കമുള്ളവയാണ് ഏറ്റവുമൊടുവില്‍ പോലീസിന് ലഭിച്ചതെന്നാണ് ദേശീയമാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.രക്തംപുരണ്ട വസ്ത്രങ്ങള്‍ മാലിന്യം കൊണ്ടുപോകുന്ന വണ്ടിയില്‍ ഉപേക്ഷിച്ചെന്നായിരുന്നു അഫ്താബിന്റെ മൊഴി. ഇതിന്റെ അടിസ്ഥാനത്തില്‍ മാലിന്യം ശേഖരിക്കുന്നവരെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇവരുടെ താമസസ്ഥലത്തുനിന്നുള്ള മാലിന്യങ്ങള്‍ നിക്ഷേപിക്കുന്ന രണ്ട് കേന്ദ്രങ്ങള്‍ പോലീസ് സംഘം ഇതിനോടകം കണ്ടെത്തിയിട്ടുണ്ട്. വരുംദിവസങ്ങളില്‍ ഇവിടങ്ങളില്‍ കൂടുതല്‍ പരിശോധന നടത്തിയേക്കുമെന്നാണ് സൂചന.അതേസമയം ശ്രദ്ധയെ അൽത്താഫ് രണ്ട് വർഷം മുമ്പും ക്രൂരമായി മർദ്ദിച്ചെന്ന് റിപ്പോർട്ട്. ബന്ധത്തിൽനിന്ന് ഒഴിയാൻ ശ്രദ്ധ അതിയായി ആ​ഗ്രഹിച്ചിരുന്നു. എന്നാൽ, അൽത്താഫ് ഒരിക്കലും ബന്ധമൊഴിയാൻ സമ്മതിച്ചില്ലെന്നും പൊലീസ് വ്യക്തമാക്കി. ശ്രദ്ധ വാൽക്കർ സുഹൃത്തുക്കളുമായി നടത്തിയ ചാറ്റിൽ നിന്നാണ് പൊലീസ് ഈ നി​ഗമനങ്ങളിലെത്തിച്ചേർന്നത്. 2020ൽ ശ്രദ്ധ അഫ്താബിൽ നിന്ന് ക്രൂരമായ മർദ്ദനം നേരിട്ടിരുന്നെന്ന് പൊലീസ് പറഞ്ഞു. വാസായിലെ വീട്ടിൽവെച്ച് ശ്രദ്ധയെ അഫ്താബ് കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ പോലും വയ്യാത്ത വിധം ഉപദ്രവിച്ചിരുന്നുവെന്നാണ് ശ്രദ്ധയുടെ പുറത്തുവന്ന വാട്ട്സ്ആപ്പ്, ഇന്‍സ്റ്റഗ്രാം ചാറ്റുകളിൽ നിന്ന് വ്യക്തമാകുന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!