Trending

ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് ഗുര്‍പത്വന്ത് സിംഗ് പന്നുവിനെ കൊലപ്പെടുത്തിയ കേസ്; അമേരിക്കയോട് സഹകരിക്കുമെന്ന് ഇന്ത്യ

ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് ഗുര്‍പത്വന്ത് സിംഗ് പന്നുവിനെ കൊലപ്പെടുത്തിയ കേസിൽ അന്വേഷണവുമായി അമേരിക്കയോട് സഹകരിക്കുമെന്ന് ഇന്ത്യ. യു എസ് അറ്റോര്‍ണി ഓഫീസ് കുറ്റം ചുമത്തിയ ഇന്ത്യന്‍ മുന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥനായ വികാസ് യാദവിനെ അമേരിക്കന്‍ വാണ്ടഡ് പട്ടികയില്‍ ഉള്‍പ്പെടുത്തിയ സാഹചര്യത്തിലാണ് പ്രതികരണം. കേസില്‍ തുടരന്വേഷണത്തിനായി വികാസ് യാദവിന് വിട്ടുകിട്ടണമെന്ന ആവശ്യവും യു എസ് മുന്നോട്ടുവെച്ചിട്ടുണ്ട്.

വികാസ് യാദവിനെതിരെ കൊലപാതകം, പണം വെളുപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് അമേരിക്കന്‍ നീതിന്യായ വകുപ്പ് ചുമത്തിയിരിക്കുന്നത്. പന്നുവിന്റെ കൊലപാതകത്തിനായി വികാസ് യാദവ് ഇന്ത്യയിലെയും വിദേശത്തെയും നിരവധിപ്പേരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് ആരോപണം.

അതെ സമയം, വികാസ് യാദവിനെ അമേരിക്കയ്ക്ക് കൈമാറുന്ന കാര്യത്തില്‍ ഇന്ത്യ നിലപാട് വ്യക്തമാക്കിയിട്ടില്ല. അതിനിടെ ഡല്‍ഹിയിലെ ഒരു തട്ടിക്കൊണ്ടുപോകല്‍ കേസില്‍ വികാസ് യാദവിനെ കഴിഞ്ഞ വര്‍ഷം ഡല്‍ഹി പൊലീസ് സ്‌പെഷ്യല്‍ സെല്‍ അറസ്റ്റ് ചെയ്തിരുന്നു. നാല് മാസം ഈ കേസില്‍ തിഹാര്‍ ജയിലില്‍ കഴിഞ്ഞ വികാസ് യാദവിനെ ജാമ്യത്തില്‍ വിട്ടിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!