Trending

മുൻ‌കൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വൈകും; പി പി ദിവ്യ ഒളിവിലെന്ന് സൂചന

നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ മുൻ‌കൂർ ജാമ്യാപേക്ഷ വൈകുന്നതിനാൽ പി പി ദിവ്യ ഒളിവിലെന്ന് സൂചന. ചോദ്യം ചെയ്യലിന് പൊലീസ് ശ്രമം തുടങ്ങിയതോടെയാണ് നീക്കം. പി.പി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷതലശ്ശേരി സെഷന്‍സ് കോടതി ഇന്ന് പരിഗണിച്ചേക്കില്ലെന്നാണ് വിവരം. അതെ സമയം, ദിവ്യക്ക് പോലീസ് സാവകാശം നൽകുന്നുവെന്ന വിമർശനം ശക്തമാണ്.

കെ നവീന്‍ ബാബുവിന്റെ മരണത്തില്‍ മുന്‍കൂര്‍ ജാമ്യം തേടി മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ സമര്‍പ്പിച്ച ഹര്‍ജിയില്‍ നവീന്റെ കുടുംബം കക്ഷിചേരുമെന്നാണ് വിവരം. നവീന്‍ ബാബുവിന്റെ മരണത്തിലേക്ക് നയിച്ചത് പി പി ദിവ്യയാണെന്ന് കുടുംബം കോടതിയെ അറിയിക്കും. ദിവ്യക്കൊപ്പം കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയനെ കൂടി അന്വേഷണ പരിധിയിലേക്ക് കൊണ്ടു വരണമെന്ന ആവശ്യത്തില്‍ തന്നെയാണ് നവീന്‍ ബാബുവിന്റെ കുടുംബവും സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയും. യാത്രയയപ്പ് യോഗത്തില്‍ പങ്കെടുത്ത കൂടുതല്‍ ജീവനക്കാരുടെ മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തും. കണ്ണൂര്‍ ജില്ലാ കലക്ടര്‍ക്കെതിരെ എഡിഎമ്മിന്റെ ഓഫീസിലെ ജീവനക്കാര്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!